Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍ ജപ്പാന്റേത്

സ്വന്തം ലേഖകന്‍

News added on : Friday, November 04, 2011 3:18 PM hrs IST

Gulfmalayaly.com

ലോകത്തിലെ ഏറ്റവും വേഗതയേറിയ സിസ്റ്റം എന്ന സ്ഥാനം ഒരു ജപ്പാനീസ് സൂപ്പര്‍കമ്പ്യൂട്ടര്‍  സ്വന്തമാക്കി. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് 'കെ കമ്പ്യൂട്ടര്‍' എന്ന സൂപ്പര്‍കമ്പ്യൂട്ടര്‍ തിരുത്തിയത്. സെക്കന്റില്‍ 10 ക്വാഡ്രില്ല്യണ്‍ കാല്‍ക്കുലേഷനാണ് ഇത് നടത്തുകയെന്ന് പുതിയ റെക്കോര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ഇതിന്റെ ഡെവലപര്‍മാര്‍ വ്യക്തമാക്കി.
88,000 സിപിയുകളുള്ള കെ കമ്പ്യൂട്ടറിന് മുമ്പ് 8 ക്വാഡ്രില്ല്യണ്‍ കാല്‍ക്കുലേഷന്‍ വേഗതയേ മുമ്പ് ഉണ്ടായിരുന്നുള്ളൂ. അതാണിപ്പോള്‍ 10 ക്വാഡ്രില്ല്യണ്‍ ആയി ഉയര്‍ന്നത്. ഒരു ക്വാഡ്രില്ല്യണ്‍ എന്നാല്‍ ആയിരം ട്രില്ല്യണ് തുല്യമാണ്. കണക്കില്‍ 19 സ്ഥാനമുള്ള സംഖ്യയാണ് ട്രില്ല്യണ്‍.
സാധാരണ പിസികളേക്കാളും പതിനായിരം മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍.
ഫുജിറ്റ്‌സു, റികണ്‍ എന്നീ കമ്പനികളാണ് കെ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button