ഫ്ലാഷ് ന്യൂസ്‌
പ്രധാനമന്ത്രിയാകാനില്ല: രാഹുല്‍ ഗാന്ധി              കിളിരൂര്‍ കേസ്: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച              മാധവന്‍നായര്‍ പറഞ്ഞത് തെറ്റ്: വി നാരായണസ്വാമി              സ്വര്‍ണവില പവന് 120 രൂപ കൂടി              കാശ്മീരിന്റെ പേരില്‍ ഇനിയൊരു യുദ്ധത്തിനുകൂടി ശേഷിയില്ല: യൂസഫ് റാസ ഗിലാനി             


വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
Gold Rate
Last modified::
2012-02-06 9:25 am
സൗദി അറേബ്യ 186.00
ഖത്തര്‍ 181.00
കുവൈത്ത് 14.25
ബഹ്‌റൈന്‍ 19.10
യു എ ഇ 184.25
ഒമാന്‍ 19.60
ഇന്ത്യ 2565
Currency Rate
Last modified::
2012-02-06 10:43 am
സൗദി അറേബ്യ 13.71
ഖത്തര്‍ 14.12
കുവൈത്ത് 183.962
ബഹ്‌റൈന്‍ 136.429
യു എ ഇ 14.00
ഒമാന്‍ 133.594
ആര്‍കൈവ്സ്
ഹോം    ഗള്‍ഫ്‌ വിശേഷങ്ങള്‍    

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ഐ.എഫ്.എഫ് റിപ്പബ്ലിക് ദിന പ്രഭാഷണവും സമ്മാനദാനവും നടത്തി

ദോഹ: 'ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആറു പതിറ്റാണ്ടുകള്‍' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഡല്‍ഹി ചാപ്റ്റര്‍ പ്രഭാഷണം സഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഹുസൂര്‍ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. സഫര്‍ അഹ്മദ്, പ്രൊഫ. പി.വി സെയ്ത് മുഹമ്മദ്, അബ്ദുല്‍ അസീസ് സുബ് ഹാന്‍, എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ജസ്റ്റിസ് കാമ്പയിനോടനുബന്ധിച്ച് നടത്തിയ മത്സര ......

തുടര്‍ന്നു വായിക്കുക ...

പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഹോം സിനിമകളെ സ്വീകാര്യമാക്കുന്നു: സലാം കൊടിയത്തൂര്‍

ദോഹ: പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തന്മയിത്വത്തോടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് ഹോം സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്ന് പ്രശസ്ത ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍ അഭിപ്രായപ്പെട്ടു. എഫ് സി സി കാഴ്ചയുടെ ആഭിമുഖ്യത്തില്‍ 'ഹോം സിനിമ പ്രസക്തിയും പ്രാധാന്യവും' എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോം ......

തുടര്‍ന്നു വായിക്കുക ...

എഫ് സി സി സുകുമാര്‍ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു

ദോഹ: കലഹങ്ങള്‍ ലഹളകളാകുന്ന കാലത്ത് കലഹത്തിലൂടെ ശുദ്ധീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്നു യശശ്ശരീരനായ സുകുമാര്‍ അഴീക്കോടിന്റേതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എഫ്.സി.സി സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്ഷരത്തിന്റെ ആത്മാവിനെ ......

തുടര്‍ന്നു വായിക്കുക ...

വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കാന്‍ ലീഗിന് കഴിഞ്ഞു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

റിയാദ്: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വ്യക്തമായ നേതൃത്വം നല്‍കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞതായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആതുര ശുശ്രൂഷാ രംഗത്ത് സി.എച്ച്. സെന്റര്‍ മുഖേന സൗജന്യ ......

തുടര്‍ന്നു വായിക്കുക ...

കേരളത്തിലെ സൗഹൃദാന്തരീക്ഷത്തിന് സമസ്തയുടെ പങ്ക് വലുത് : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

റിയാദ്: ഇന്ത്യയിലെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും സൗഹാര്‍ദ്ദവും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ പങ്കുണ്ടെന്നും സ്വാതന്ത്യത്തിന് മുമ്പും ശേഷവുമുളള സംഭവങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ മതങ്ങള്‍ക്കിടയില്‍ അകലം സൃഷ്ടിച്ചപ്പോഴും കേരളീയ പൈതൃകം നഷ്ടപ്പെടാതാരിക്കാനുളള മുഖ്യകാരണം മുസ്‌ലിംകള്‍ ......

തുടര്‍ന്നു വായിക്കുക ...

വലപ്പാട് പ്രവാസി കലാപരിപാടിയും ജനറല്‍ബോഡിയും

റിയാദ്:  വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ ബോഡിയോഗവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഫെബ്രുവരി 4-ാം തീയ്യതി വെള്ളിയാഴ്ച മഹാത്മ സ്‌കൂളില്‍ നടന്നു.  ആര്‍. ഐ. കബീര്‍ അദ്ധ്യക്ഷനായിരുന്നു.  പി. എസ്. നാസര്‍ സ്വാഗതം പറഞ്ഞു.  പുതിയ പ്രസിഡന്റായി കെ. ജെ. ക്ലമന്റിനെയും സെക്രട്ടറിയായി വീണ്ടും ഹാഷിക്ക് അബ്ദുല്‍ ഖാദറിനെയും ട്രഷററായി എ. കെ. ......

തുടര്‍ന്നു വായിക്കുക ...

ഇഖാമ നഷടപെട്ടു

റിയാദ്: നൗഷാദ് മുഹമ്മദ് കുകുഞ്ഞ് എന്നയാളുടെ ഇഖാമ്മ(2223677937) റിയാദില്‍ വച്ച് നഷ്ടപെട്ടിരിക്കുന്നു. കിട്ടുന്നവര്‍ ബത്ത അല്‍ റയാന്‍ പോളി ക്ലീനിക്കില്‍ എത്തിക്കുകയോ 0508089703 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. 

ഐ.ടി.എല്‍ ലുലു ഇന്ത്യാ ടൂറിസം ഷോ സമാപിച്ചു

റിയാദ്: ഇന്ത്യയുടെ അറുപത്തിമൂന്നാമത് റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് മുറബ്ബയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കററില്‍ നടന്ന ഇന്‍ക്രഡിബിള്‍ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഐ.ടി.എല്‍ വേള്‍ഡ് സംഘടിപ്പിച്ച ഇന്ത്യ ടൂറിസം ഷോ 2012 സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് പ്രവാസികളും സ്വദേശികളും ഷോയില്‍ പങ്കെടുത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി പവലിയന്‍ ......

തുടര്‍ന്നു വായിക്കുക ...

കേളിയുടെ സഹായത്താല്‍ സുനില്‍കുമാര്‍ നാട്ടിലെത്തി

റിയാദ്: കേളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍  ഏഴര  വര്‍ഷത്തിന് ശേഷം സുനില്‍കുമാര്‍ ഭരതന്‍   നാട്ടിലെത്തി. ഹുറൂബ് നീക്കാമെന്ന് പറഞ്ഞ് പണം വാങ്ങി മലയാളി ഏജന്റ് ഒളിവില്‍ പോയതിനാല്‍ നാട്ടില്‍ പോകാന്‍ വഴി കാണാതെ അലയുകയായിരുന്നു തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ആനത്താവളം സ്വദേശി സുനില്‍ കുമാര്‍. നാട്ടില്‍ നിന്ന് വന്നിട്ട് ഏഴര വര്‍ഷമായി. സ്‌പോണ്‍സര്‍ ......

തുടര്‍ന്നു വായിക്കുക ...

മലയാളിയുള്ളിടത്തെല്ലാം മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം നടത്തും: സി.പി.സെയ്തലവി

ജിദ്ദ: മലയാളികളുള്ളിടത്തെല്ലാം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം സംഘടിപ്പിക്കുമെന്ന് മോയിന്‍കുട്ടി വൈദ്യര് സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി.പി.സെയ്തലവി. മാപ്പിള കലാ അക്കാദമി ഷിഫാ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊരമ്പയില്‍ അഹമ്മദ് ഹാജിയെ പോലെ മഹദ്‌വ്യക്തികള്‍ ഇരുന്ന ചെയര്‍മാന്‍ പദവി  വളരെ ......

തുടര്‍ന്നു വായിക്കുക ...

അവധിയില്ലാതെ പതിനാല് വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ദുരിതവുമായ് സാബുദ്ധീന്‍

ജിദ്ദ: നീണ്ട പതിനാല് വര്‍ഷമായി ഒരു സ്‌പോണ്‍സറുടെ   കീഴില്‍ ജോലി ചെയ്തിട്ടും നാട്ടില്‍ പോകുവാന്‍ കഴിയാതെ ഹുരൂബില്‍ പെട്ട് വിഷമിക്കുകയാണ് കൊല്ലം ജില്ലയിലെ  പുന്നല സ്വദേശിയായ സാബുദ്ധീന്‍ റഷീദ്. ജിദ്ദയിലെ കിലോ ഏട്ടില്‍  ഒരു വര്‍ക്ക് ഷോപ്പിലേക്കുള്ള   ലേബര്‍ വിസയിലാണ് 1997 ല്‍ സാബുദ്ധീന്‍ ജിദ്ദയിലെത്തിയത്. രോഗികളായ മാതാപിതാക്കളുടെ ചികിത്‌സക്കുള്ള പണം കണ്ടെത്തുക, ......

തുടര്‍ന്നു വായിക്കുക ...

ജിദ്ദാ തമിഴ് സംഗമം കുട്ടികളുടെ കലാവിരുന്ന് ശ്രദ്ധേയമായി

ജിദ്ദ: ജിദ്ദാ തമിഴ് സംഗമം കിഡ്‌സ് ഈവന്റ് സീസണ്‍ 2  കുട്ടികളുടെ മികവുറ്റ കലാപ്രകടനങ്ങളാല്‍ ശ്രദ്ധേയമായി.  കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഫെയ്‌സ് കിദ്വായി , ഹജ്ജ് കോണ്‍സല്‍ മുബാറക്ക്, കോണ്‍സല്‍ വെല്‍ഫെയര്‍ മൂര്‍ത്തി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യയിലെ പ്രധാനവ്യക്തിത്വങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പ്രച്ഛന്ന മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ......

തുടര്‍ന്നു വായിക്കുക ...

ഫോര്‍ത്ത് എസ്‌റ്റേറ്റ് യുഗം അവസാനിക്കാറായി: സി പി സൈതലവി

ജിദ്ദ: ജനാധിപത്യത്തിന്റെ നാലാം തൂണായ ഫോര്‍ത്ത് എസ്‌റ്റേറ്റ്  യുഗം അവസാനിച്ച് ഫിഫ്ത്ത് എസ്റ്റേറ്റ് യുഗം ആരംഭിക്കാന്‍ പോകുകയാണെന്ന് സി പി സൈതലവി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഫ്ത്ത് എസ്റ്റേറ്റുകളായ സോഷ്യല്‍ മീഡിയകളും, ബ്ലോഗുകളും, ഓണ്‍ ലൈന്‍ മാധ്യമങ്ങളുമായിരിക്കും ഇനി ......

തുടര്‍ന്നു വായിക്കുക ...

കെ എം സി സിയുടെ കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി

യാമ്പു: കെ എം സി സി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന കലാകായിക സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കെ എം സി സി ഏറ്റവും വലിയ പ്രവാസി സംഘടനയാണെന്നും, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ......

തുടര്‍ന്നു വായിക്കുക ...

കേരള യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികള്‍ റാബിതയുടെ സെക്രട്ടറിയെ സന്ദര്‍ശിച്ചു

ജിദ്ദ: കേരള യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഹദീസ് സെമിനാറിന്റെ സന്ദേശവുമായി കേരള യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികള്‍ റാബിതയുടെ സെക്രട്ടറിയെ സന്ദര്‍ശിച്ചു. സെമിനാറിന്റെ വിജയത്തിനായി എല്ലാ വിധ ആശംസകളും അദ്ദേഹം നേര്‍ന്നു, കോ ഓര്‍ഡിനേറ്റര്‍ ഡോ: എ. എസ്. താജുദീന്‍ മന്നാനി, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ ശുക്കൂര്‍ ഖാസിമി, ശുഐബ് ഷംസുദീന്‍, മൗലവി മുഹമ്മദ് ......

തുടര്‍ന്നു വായിക്കുക ...

തിരുകേശമോ ഭൗതിക അവശിഷ്ടമോ സൂക്ഷിക്കലല്ല പ്രവാചകമാതൃക: അഹമ്മദ് കുട്ടി മദനി

ജിദ്ദ: പ്രവാചക കേശങ്ങളോ മറ്റു ഭൗതിക അവശിഷ്ടങ്ങളോ പ്രതിഷ്ഠിക്കലല്ല, മറിച്ച് വിശ്വാസ വിശുദ്ധിയുടെയും ആത്മ സമര്‍പ്പണത്തിന്റെയും പ്രവാചക മാതൃകയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന് സമര്‍പ്പിക്കാനുള്ളതെന്ന് പണ്ഡിതനും, ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രബോധകനുമായ അഹ്മദ് കുട്ടി മദനി പ്രസ്താവിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'പ്രവാചക ......

തുടര്‍ന്നു വായിക്കുക ...

ടു ജി: കപില്‍ സിബല്‍ രാജി വെക്കണമെന്ന് കേളി

റിയാദ്: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ഇടപാടിലൂടെ യുപിഎ സര്‍ക്കാര്‍ 2008 ല്‍ അനുവദിച്ച 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ , സുതാര്യമായാണ് സ്‌പെക്ട്രം അനുവദിച്ചതെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന ടെലികോം മന്ത്രി കപില്‍ സിബലിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് റിയാദില്‍ കേളി കലാ ......

തുടര്‍ന്നു വായിക്കുക ...

സ്റ്റീഫനെ നാട്ടിലെത്തിച്ചു

റിയാദ്:  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിലധികമായി അഹമ്മദ് അബു നാമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനെ നാട്ടിലെത്തിച്ചു. രണ്ടര വര്‍ഷക്കാലമായി സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി പുറത്ത് ജോലി ചെയ്ത് വരികയായിരുന്ന സ്റ്റീഫന്റെ മാനസിക നില റിയാദ് റിംഗ് റോഡിലെ എക്‌സിറ്റ് 7 നടുത്ത് വെച്ചുണ്ടായ വാഹനാപകടത്തെ ......

തുടര്‍ന്നു വായിക്കുക ...

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നു

ജിദ്ദ:  ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ എന്നിവര്‍ക്ക് ചൊവ്വാഴ്ച വൈകുന്നേരം 7  മണിക്ക് ശറഫിയ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജിദ്ദാ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഖുര്‍ആന്‍ പരിവര്‍ത്തനത്തിലേക്കുള്ള പാത

ജിദ്ദ: ഇരുപത്തിമൂന്ന് വര്‍ഷംകൊണ്ട് ഒട്ടകങ്ങളെയും ആടുകളെയും മേച്ചുനടന്ന ജനതയെ ജനനായകരാക്കി മാറ്റിയെടുത്തു എന്നതാണ് ഖുര്‍ആന്‍ സാധിച്ചെടുത്ത” ഏറ്റവും വിപ്ലവാത്മകമായ മാറ്റമെന്ന് 'വിശുദ്ധ ഖുര്‍ആന്‍ സാധിച്ച വിപ്‌ളവം' എന്ന തലക്കെട്ടില്‍ തനിമ ശര്‍ഖ് ഏരിയ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിച്ചുകൊണ്ട് തനിമ നോര്‍ത്ത് സോണ്‍ കൂടിയാലോചനാ സമിതി അംഗം അബ്ദുസുബ്ഹാന്‍ പറഞ്ഞു. ......

തുടര്‍ന്നു വായിക്കുക ...

'ഇസ്ലാം ശാന്തിയുടെ മതം'ക്യാമ്പയിന് ദമാമില്‍ തുടക്കമായി

ദമാം: ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 2 വരെ നടത്തുന്ന 'ഇസ്ലാം ശാന്തിയുടെ മതം' ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ മുഹമ്മദ് സ്വാദിഖ് മദീനി (ദഅവാ & ഗൈഡന്‍സ് സെന്റര്‍ ദമ്മാം മലയാള വിഭാഗം) നിര്‍വ്വഹിച്ചു. പ്രപഞ്ച രക്ഷിതാവായ അല്ലാഹുവിന്റെ നാമ ഗുണവിശേഷണമായ സമാധാനത്തിന്റെ ഉടയവന്‍ എന്ന പ്രയോഗം തന്നെ ......

തുടര്‍ന്നു വായിക്കുക ...

മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയ്ക്ക് പുതിയ സാരഥികള്‍

ജിദ്ദ: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുവാനും, ആരോഗ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവശരും നിരാലംബരുമായവരെ സഹായിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും എം എസ് എസ് ജിദ്ദ ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മറ്റിയുമായി സഹരിച്ച് നല്‍കുന്ന കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള സഹായ ഫണ്ട് വര്‍ദ്ധിപ്പിക്കുവാനും ......

തുടര്‍ന്നു വായിക്കുക ...

ഇംപാല ചോക്കലേറ്റസിന്റെ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ജിദ്ദ: ഇംപാല ചോക്കലേറ്റ്‌സിന്റെ മൂന്നാമത്തെ ശാഖ ശറഫിയ ഇംപാല ബില്‍ഡിംഗില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ സാധനങ്ങള്‍ക്കും പത്തു ശതമാനം കിഴിവ് നല്‍കി വരുന്നുണ്ട്. കൂടാതെ ഇംപാല ചോക്കലേറ്റ്‌സില്‍ നിന്ന് പല തവണകളായി പര്‍ച്ചേസ് ചെയ്ത് 500 റിയാല്‍ തികയ്ക്കുന്നവര്‍ക്ക് 50 റിയാലിന്റെ പര്‍ച്ചേസ് തികച്ചും സൗജന്യമായിരിക്കും. ഗ്രൂപ്പ് ......

തുടര്‍ന്നു വായിക്കുക ...

കൈരളി - ന്യൂ സഫ മക്ക കാരംസ് ടൂര്‍ണ്ണമെന്റ് തുടങ്ങി

റിയാദ് :  ദവാദ്മി കൈരളി കലാ സാംസ്‌കാരിക വേദി റിയാദിലെ ന്യൂ സഫ മക്ക പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തുന്ന കാരംസ് ടൂര്‍ണ്ണമെന്റിന് തുടക്കമായി. ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം റിയാദിലെ കേളി രക്ഷാധികാരി സമിതി അംഗവും കൈരളി ടിവി പ്രതിനിധിയുമായ നാസര്‍ കാരകുന്ന് നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്നും വന്ന കാലത്ത് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്തംഭിച്ചു ......

തുടര്‍ന്നു വായിക്കുക ...

കെ.എം.സി.സി ശാര തൗബ ഏരിയാ കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: കെ.എം.സി.സി  മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ശാര തൗബ ഏരിയാ കമ്മിറ്റി രൂപീകരിച്ചു.  ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാത്രി അബൂസൈദ് റെസ്‌ േറ്റാറന്റിന് സമീപം യാസീന്‍ സ്‌റ്റേഷനറി ബില്‍ഡിംഗില്‍ ചേര്‍ന്ന ഏരിയാ കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ എസ്. എല്‍. പി മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. പി.വി ഹസ്സന്‍ സിദ്ദീഖ് (ബാബൂ) അദ്ധ്യക്ഷത വഹിച്ചു. യൂസഫ്‌ ഹാജി ......

തുടര്‍ന്നു വായിക്കുക ...

ഫോക്കസ് ജിദ്ദ മാധ്യമ ശില്‍പശാല

ജിദ്ദ: ഫോക്കസ് ജിദ്ദ മീഡിയ വിഭാഗം സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാല ഫെബ്രുവരി പത്ത് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. മാധ്യമ രംഗത്തെ പുതിയ പ്രവണതകളെ അടുത്തറിയാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്താനും എഴുത്തിന്റെയും റിപ്പോര്‍ട്ടിംഗിന്റെയും പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കുവാനും ......

തുടര്‍ന്നു വായിക്കുക ...

കേളി വോളിബോള്‍ മാര്‍ച്ച് അവസാന വാരം മുതല്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ആറാമത് കേളി വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് അവസാന വാരത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വോളിബോള്‍ ടുര്‍ണ്ണമെന്റിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പയസ് മേച്ചേരി (ചെയര്‍മാന്‍), മുജീബ്. കെ. വി., ......

തുടര്‍ന്നു വായിക്കുക ...

കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ജിദ്ദാ കമ്മിറ്റി ഭാരവാഹികള്‍

ജിദ്ദ: കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ജിദ്ദാ കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഷറഫിയ്യ ഹില്‍ടോപ്പ് റെസ്‌റേറാറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ......

തുടര്‍ന്നു വായിക്കുക ...

ജിദ്ദ ഒതുക്കുങ്കല്‍ വെല്‍ഫെയര്‍ ഫോറം ജനറല്‍ ബോഡി യോഗം

ജിദ്ദ: ജിദ്ദ ഒതുക്കുങ്കല്‍ വെല്‍ഫെയര്‍ ഫോറം കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം കാരി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ.എ റസാക്ക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയില്‍ എത്തിയ മുന്‍ പ്രവാസി കെ.സി അബ്ദു ഹാജിയെ യോഗത്തില്‍ ആദരിച്ചു. കരുണീയന്‍ അബ്ദുല്‍ കരീം, പെരുമ്പള്ളി ഖാലിദ്, എം.പി ......

തുടര്‍ന്നു വായിക്കുക ...

സിഫ് ഫുട്‌ബോള്‍ മേളയുടെ ഫിക്‌സ്ചര്‍ റിലീസ് ചെയ്തു

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഫുട്‌ബോള്‍ മേളയുടെ ഫിക്‌സ്ചര്‍ പുറത്തിറക്കി. സംഘടന നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹജ്ജ് സെല്‍ മേധാവി മുബാറക്ക് ബി.എസ്,  വല്ലഞ്ചിറ മുഹമ്മദലിക്ക് ഫിക്‌സ്ചര്‍ നല്‍കിയാണ് പ്രകാശനം ചെയ്തത്. ഷറഫിയ ഇംപാല വില്ലയില്‍ വച്ച് നടന്ന ചടങ്ങില്‍ ......

തുടര്‍ന്നു വായിക്കുക ...

ബഹുസ്വര സമൂഹത്തില്‍ ഭാഷ പരമപ്രധാനം: സി പി സെയ്തലവി

ജിദ്ദ: ബഹുസ്വര സമൂഹത്തില്‍ ഉപയോഗിക്കുന്ന ഭാഷയും, ഇടപെടുന്ന രീതിയും പരമ പ്രധാനമാണെന്ന് സി പി സെയ്തലവി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ല കെ എം സി സി ജിദ്ദ കമ്മറ്റി ടേസ്റ്റി ഷറഫിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സമൂഹത്തില്‍ നമ്മുടെ ഇടപെടലും, മീഡിയയിലൂടെ നാം ഉപയോഗിക്കുന്ന ഭാഷയും ശരിയായ രീതിയില്ലെങ്കില്‍ അത് സമൂഹത്തില്‍ ......

തുടര്‍ന്നു വായിക്കുക ...

'ഇ-മെയില്‍ ചോര്‍ത്തലിന്റെ രസതന്ത്രം' സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: തീവ്രവാദബന്ധം പരിശോധിക്കാന്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ഇ-മെയില്‍ പരിശോധിച്ച സംഭവത്തില്‍ പൊതു സമൂഹത്തിന്റെ മൗനമാണ് ഏറ്റവുമധികം ആശങ്കയുളവാക്കുന്നതെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച 'ഇ-മെയില്‍ ചോര്‍ത്തലിന്റെ രസതന്ത്രം' എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശറഫിയ ഇംപാല വില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ......

തുടര്‍ന്നു വായിക്കുക ...

ജോലി വാഗ്ദാനം നല്‍കി അനാശാസ്യം; സംഘം അറസ്റ്റില്‍

ദുബായ്: യുവതികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി പീഢനത്തിനിരയാക്കിയ  സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു സ്വദേശിയും, മൂന്നു യുവതികളും പിടിയിലായത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ളവരാണ് മൂന്നു യുവതികളും.
ഫെയ്‌സ് ബുക്ക് വഴിയാണ് സംഘം മൂന്നു പേരെയും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് ജോലി വാഗ്ദാനം നല്‍കി ഇവരെ ......

തുടര്‍ന്നു വായിക്കുക ...

കൊടുങ്ങല്ലൂര്‍ പൈതൃകം സ്‌നേഹ സംഗമം

ദുബായ്: മുസ്‌രിസ് കള്‍ച്ചറല്‍ ഹെറിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ശാന്തി തേടുന്ന മനുഷ്യന്‍ ' എന്ന പ്രമേയത്തില്‍ ഇന്ന് (തിങ്കള്‍) സ്‌നേഹ സംഗമം നടക്കുന്നു. യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. സതീശ് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ മുജാഹിദ് ബാലുശേരി വിഷയാവതരണം നടത്തും. കെ.എ. ജബ്ബാരി, നാസര്‍ പരദേശി, സൈഫ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ......

തുടര്‍ന്നു വായിക്കുക ...

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് 'സന്തോം രാഗലയം' ശ്രദ്ധേയമായി

ദുബായ്: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്‌നി ഫോറം ദുബായ്- ഷാര്‍ജ -നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വിമണ്‍സ് കോളേജ്  ഓഡിറ്റോറിയത്തില്‍ സന്തോം രാഗലയം എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി ശ്രദ്ധേയമായി. ഡാം 999  എന്ന സിനിമയുടെ സംവിധായകന്‍ സോഹന്‍ റോയ് ഉദ്ഘാടനം  ചെയ്തു. അലുമ്‌നി പ്രസിഡന്റ് ജോബി ജോഷ്വാ അധ്യക്ഷത വഹിച്ചു. സ്‌കൈ ......

തുടര്‍ന്നു വായിക്കുക ...

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റു

ഷാര്‍ജ:  ഇന്ത്യന്‍ അസോസിയേഷന്‍ ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സത്യപ്രതിഞ്ജ ചൊല്ലി സ്ഥാനമേറ്റു. പ്രശസ്ത സിനിമാതാരം ശങ്കര്‍ ഭാരവാഹികള്‍ക്ക് ആശംസ നേര്‍ന്നു.

പ്രസിഡന്റായി അഡ്വ. വൈ.എ. റഹീമും ജനറല്‍ സെക്രട്ടറിയായി ബിജു സോമനുമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ഫ്രാന്‍സിസ് സേവ്യര്‍ കാക മുമ്പാകെ സത്യവാചകം ......

തുടര്‍ന്നു വായിക്കുക ...

മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ദുബായ്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിലെ പിട്ടപ്പനാവി ഹൗസിലെ ബി.കെ. ഹനീഫ(36) ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ദെയ്‌റയില്‍ സാനില്‍ ഹോട്ടല്‍ മാനേജരായിരുന്നു.  15 വര്‍ഷമായി ഗള്‍ഫിലുള്ള ഹനീഫ, കുഞ്ഞാമദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസത്ത് മിസ്രിയ. മക്കള്‍: മുനവിര്‍ , മുനവ്വിറ, മന്‍ഹ. സഹോദരങ്ങള്‍: ഖൈറുന്നീസ, ഇസ്മായില്‍, ഇസ്ഹാക്ക്, ഷുഹൈബ് (മൂവരും ദുബായ്).

എസ് കെ എസ് എസ് എഫ് നബിദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു

അബുദാബി: അന്ത്യപ്രവാചകന്‍ മുഹമ്മദ് റസൂല്‍ (സ്വ)യുടെ ജന്മദിനം കൊണ്ട് പവിത്രമായ റബീഉല്‍ അവ്വല്‍ 12ന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ അബൂദാബിയില്‍ വമ്പിച്ച നബിദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. മീലാദ് ദിനമായ ഫെബ്രുവരി 4 ശനിയാഴ്ച്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെക്ഷനുകളായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കും. രാവിലെ 9 ന് ......

തുടര്‍ന്നു വായിക്കുക ...

കല കുവൈത്ത് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സതീഷ് സി മേത്തയുമായി കൂടിക്കാഴ്ച്ച നടത്തി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിവേദനം ഭാരവാഹികള്‍ അദ്ദേഹത്തിന് കൈമാറി.
നിലവിലുള്ള മൂന്ന് പാസ്‌പോര്‍ട്ട് വിസ സര്‍വീസ് സെന്ററുകളെ കൂടാതെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, ......

തുടര്‍ന്നു വായിക്കുക ...

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത്: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാരക് അല്‍ ഹമദ് അല്‍ സബയുടെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍സബയുടെ സീഫ് കൊട്ടാരത്തിലെത്തിയാണ് ഞായറാഴ്ച പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന്  അമീര്‍  ഭരണഘടനയിലെ 57- ആം വകുപ്പ് പ്രകാരം മന്ത്രിസഭയെ അത്യാവശ്യ കൃത്യനിര്‍വഹണത്തിന് ......

തുടര്‍ന്നു വായിക്കുക ...

ഇന്റര്‍-പ്രയര്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍അബ്ബാസിയ സെന്റ് തോമസ് വിജയികളായി

കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍, 'മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍' എവറോളിങ്ങ് ട്രോഫിയ്ക്കു വേണ്ടി നടത്തിയ രണ്ടാമത് ഇന്റര്‍-പ്രയര്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ അബ്ബാസിയ സെന്റ് തോമസ് പ്രാര്‍ത്ഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാല്‍മിയ സെന്റ് ജോണ്‍സ് പ്രാര്‍ത്ഥനായോഗത്തിനാണ് രണ്ടാം സ്ഥാനം.
ഫെബ്രുവരി ......

തുടര്‍ന്നു വായിക്കുക ...

എന്‍.ആര്‍.ഐ സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ സംരംഭമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍ഹാന്‍സിംഗ് എക്‌സ്പ്റ്റാരിയേറ്റ്‌സിന്റെ (ഫീല്‍) ആഭിമുഖ്യത്തില്‍ കുവൈത്തിലാദ്യമായി എന്‍.ആര്‍.ഐ സംഗമം നടത്തുന്നു. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ഹോട്ടല്‍ റമദ ഇന്റര്‍ നാഷണലിലാണ് സെമിനാര്‍ നടക്കുന്നത്. സാധാരണക്കാരനായ പ്രവാസിക്ക് തന്റെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തിലേക്കായി ......

തുടര്‍ന്നു വായിക്കുക ...

യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: 35 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സി ഐ സി സബ് ഹാനിലെ ഇബ്രാഹിംകുട്ടി കൊയിലാണ്ടിക്കു സി ഐ സി വര്‍ക്കേഴ്‌സ് ഫോറം യാത്രയയപ്പ് നല്കി. അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ഉപഹാരം യോഹന്നാന്‍ ചിറ്റേലില്‍ ഇബ്രാഹിം കുട്ടിക്കു സമ്മാനിച്ചു. വില്‍സണ്‍ ജോസഫ്, ജോര്‍ജ്ജ് സക്കറിയ, ......

തുടര്‍ന്നു വായിക്കുക ...

ബാലവേദി കുവൈത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ബാലവേദി കുവൈത്ത് മംഗഫില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടേയും രക്ഷിതാക്കളുടേയും തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ബാലവേദിയുടെ ഉദ്ദേശത്തേയും ലക്ഷ്യത്തേയും ......

തുടര്‍ന്നു വായിക്കുക ...

കെ ഡി എന്‍ എ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ ആര്‍ ഐ അസോസിയേഷന്‍ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ എം മോഹനന്‍ (പ്രസിഡണ്ട്), എം പി നിഷാല്‍ അനി (ജനറല്‍ സെക്രട്ടറി), പി ഒ ബിനില്‍ കുമാര്‍ (ട്രഷറര്‍), എന്നിവരും എക്‌സിക്യുട്ടീവ് അംഗങ്ങളായി പി പി ഫൈസല്‍, പി നിസാര്‍, റിയാസ് കടവത്ത്, മനോജ് നാരായണന്‍, എം ടി ഉമ്മര്‍ കാമില്‍, ആബിദ് മുത്തുകോയ, അജേഷ് സോമസുന്ദരം, ബബിജ സുഹേഷ്, ദിവ്യ ......

തുടര്‍ന്നു വായിക്കുക ...

ദി ലൈറ്റ് ഇസ്ലാമിക് എക്‌സിബിഷന്‍ ചൊവ്വാഴ്ച്ച വരെ നീട്ടി

ബഹ്‌റൈന്‍: അല്‍ അന്‍സാര്‍ സെന്റര്‍ അല്‍ഉമ്മുല്‍ഹസ്സം സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൌണ്ടില്‍ സംഘടിപ്പിക്കുന്ന ദി ലൈറ്റ് ഇസ്ലാമിക് എക്‌സിബിഷന്‍ പൊതുജന താല്പര്യം മാനിച്ച് ചൊവ്വാഴ്ച്ച വരെ നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. എക്‌സിബിഷന്‍ നഗരിയില്‍ ശനിയാഴ്ച്ച നടന്ന സുവനീര്‍ പ്രകാശനം അഹമ്മദ് ഷെരീഫ് ഗ്രൂപ്പ് ഡയറകറ്റര്‍ യൂനിസ് അഹമ്മദ് ഷെരീഫില്‍ നിന്നും ജനാബ്. അബ്ദുല്‍ ......

തുടര്‍ന്നു വായിക്കുക ...

റഫയില്‍ മീലാദ് സംഗമം

മനാമ: ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന്(ശനി) രാത്രി എട്ടിന് ഈസ്റ്റ് റഫ ദലീല്‍ എക്‌സ്‌ചേഞ്ചിനു മുകളില്‍ മീലാദ് സംഗമം നടക്കും. ബഹ്‌റൈനി പണ്ഡിതനും മഅഹദുദ്ദീനിയ്യ പ്രൊഫസറുമായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാല്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...

സമ്പത്തും സൗഭാഗ്യങ്ങളും സമാധാനം പകരില്ല: ജ. ഹാരിസ് ഇബ്‌നു സലീം

മനാമ: അളവറ്റ സമ്പത്തോ പകിട്ടാര്‍ന്ന ജീവിത സൗഭാഗ്യങ്ങളോ മനുഷ്യന് ഒരിക്കലും സമാധാനം നല്‍കുകയില്ലെന്നും മറിച്ച് സര്‍വ്വലോക രക്ഷിതാവിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ടുമാത്രമേ മനുഷ്യമനസില്‍ ശാന്തിയുടെ പൂക്കള്‍ വിടരുകയുള്ളൂ എന്നും യുവ പണ്ഡിതനും വാഗ്മിയുമായ ജനാബ് ഹാരിസ് ഇബ്‌നു സലീം. അല്‍ അന്‍സാര്‍ സെന്റര്‍ ഉമ്മുല്‍ ഹസം സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന്  ......

തുടര്‍ന്നു വായിക്കുക ...

യൂത്ത് ഇന്ത്യ ചര്‍ച്ചാ സദസ് നടത്തി

മനാമ: 'ഇ മെയില്‍ ചോര്‍ത്തല്‍: അടിയൊഴുക്കുകളും അന്തര്‍ നാടകങ്ങളും' എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ ചര്‍ച്ച സംഘടിപ്പിച്ചു. ആശിഖ് എരുമേലി വിഷയം അവതരിപ്പിച്ചു. സിനു കക്കട്ടില്‍, അനില്‍ വേങ്കോട്, അഡ്വ.ജലീല്‍, സഈദ് റമദാന്‍ നദ്‌വി, ഫിറോസ് തിരുവത്ര, അബ്ദുല്‍ഖാദര്‍, ഷാഹുല്‍ ഹമീദ്, മുഹമ്മദലി വെളിയംകോട്, അബ്ദുല്‍ സലാം, സിറാജ് പള്ളിക്കര, സെക്രട്ടറി മൂസ കെ. ഹസന്‍, ജോയിന്റ് സെക്രട്ടറി ......

തുടര്‍ന്നു വായിക്കുക ...

ബഹ്‌റൈനു വേണ്ടി കെസിഇസി പ്രാര്‍ത്ഥന

മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ (കെസിഇസി) ആഭിമുഖ്യത്തില്‍ ബഹ്‌റൈനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ മനാമ തിരുഹൃദയ ദേവാലയത്തിന്റെ സോഷ്യല്‍ ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഫാ. ജോയ് മേനാഞ്ചേരി മുഖ്യസന്ദേശം നല്‍കും.

നബിദിനം: ബഹ്‌റൈനില്‍ ശനി, ഞായര്‍ അവധി

മനാമ: ബഹ്‌റൈനില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നബിദിനം പ്രമാണിച്ച് ശനിയും ഞായറും അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ അറിയിച്ചു. നാലിന് വാരാന്ത്യ അവധിയുള്ളതിനാല്‍ ഇതിനു പകരമായാണ് ഞായറാഴ്ച അവധി നല്‍കുന്നത്. ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കെഎംസിസി സഹം സ്വലാത്ത് വാര്‍ഷികം 9ന്

സഹം: കെഎംസിസി സഹം ഏരിയാകമ്മിറ്റി നടത്താറുള്ള മാസാന്ത സ്വലാത്ത് ഹല്‍വ വാര്‍ഷികവും പ്രവാചക പ്രകീര്‍ത്തന സദസും ഫെബ്രുവരി ഒന്‍പതിനു രാത്രി എട്ടുമുതല്‍ സഹം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്രസ ഹാളില്‍ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സ്വലാത്ത് ഹല്‍ഖ, മൗലീദ് പാരായണം, കൂട്ട പ്രാര്‍ഥന എന്നിവയുണ്ടാകും. വിവരങ്ങള്‍ക്ക്: 95175383.

എയര്‍ ഇന്ത്യ കോഴിക്കോട്-സലാല വിമാനം റദ്ദാക്കുന്നു

മലപ്പുറം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-സലാല വിമാനം 15 മുതല്‍ റദ്ദാക്കുന്നു. പൈലറ്റുമാരുടെ ജോലിസമയം പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.  പുലര്‍ച്ചെ രണ്ട് മണിക്കും ആറിനും ഇടയില്‍ പൈലറ്റുമാരെ കഴിവതും ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കിയിരിക്കുന്നത്. ......

തുടര്‍ന്നു വായിക്കുക ...

78 തടവുകാര്‍ക്ക് പൊതുമാപ്പ്

മസ്‌കറ്റ്: വിദേശികളുള്‍പ്പെടെ 78 തടവുകാര്‍ക്ക് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് പൊതുമാപ്പ് അനുവദിച്ചു. വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്ന ഇവരില്‍ 48 പേര്‍ ഒമാന്‍ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ വിദേശികളും.

ഐഎസ്‌സി കേരളവിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാവിഭാഗം സൗജന്യ മെഡിക്കല്‍ , രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 800 പേര്‍ പങ്കെടുത്തു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പിനെത്തിയിരുന്നു. ഐഎസ്‌സി ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യ മന്ത്രാലയം, ബദര്‍ അല്‍ സലാമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കാന്‍സര്‍ അവേര്‍നസ് ......

തുടര്‍ന്നു വായിക്കുക ...