ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

News added on : Tuesday, February 22, 2011 2:20 PM hrs IST

തിരുവനന്തപുരം: മുന്‍ മന്ത്രിയും ആര്‍.എസ്.പി -എം നേതാവുമായ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെറിയ പാര്‍ട്ടികള്‍ക്ക് ഇനി കേരള രാഷ്ട്രീയത്തില്‍ വലിയ ഭാവിയില്ലെന്ന് വ്യക്തമാക്കിയ ബാബു ദിവാകരന്‍ മുലായം സിംഗ് യാദവിന്റെ സമാജ്വാദിയില്‍ ചേര്‍ന്ന് 2008 നവംബറില്‍ യുഡിഎഫ് വിടുകയായിരുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് കേരളത്തില്‍ ഭാവിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീട് ആര്‍എസ്പി-എമ്മിന്റെ പുനരുദ്ധാരണത്തിന് ശ്രമം തുടങ്ങി. ആര്‍.എസ്.പിയിലെ പിളര്‍പ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും തിരുവനന്തപുരത്ത് ബാബു ദിവാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നുതവണ കൊല്ലത്തുനിന്നുള്ള എംഎല്‍എയും കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയുമായിരുന്നു ബാബു ദിവാകരന്‍. യു.ഡി.എഫിലേക്ക് വീണ്ടും പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും  ബാബു ദിവാകരന്റെ പാര്‍ട്ടിയെ യു.ഡി.എഫില്‍ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല. തുടര്‍ന്ന് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ഈ പുനപ്രവേശം. 

മുന്‍ മന്ത്രിയും ആര്‍.എസ്.പി. നേതാവുമായിരുന്ന ടി.കെ.ദിവാകരന്റെ മകനായ ബാബു ദിവാകരന്‍ 87 ലും 96 ലും ആര്‍.എസ്.പി. ടിക്കറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായും 2001ല്‍ എ.വി.താമരാക്ഷന്‍ പക്ഷത്തിനൊപ്പം ആര്‍.എസ്.പി.-ബി ടിക്കറ്റില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായുമാണ് എം.എല്‍.എ. ആയത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിച്ച ബാബു ദിവാകരന്‍ പരാജയപ്പെട്ടു. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ ബിജെപിക്കുവേണ്ടി അങ്കത്തിനൊരുങ്ങി കെ സുരേന്ദ്രന്‍
കെ.കെ. രമയ്‌ക്കെതിരേ സി.പി.എം പരാതി