ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മൂന്നു മാസം, 12 കാറുകള്‍; സഫാരിയില്‍ വീണ്ടും സമ്മാനപദ്ധതി

News added on : Thursday, March 03, 2011 11:43 AM hrs IST

ദോഹ: സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് ആകര്‍ഷക സമ്മാനപദ്ധതിയുമായി വീണ്ടും രംഗത്ത്. ഓരോ ആഴ്ചയിലും ഒരു ടൊയോട്ട കാര്‍ വീതം സമ്മാനം നല്‍കുന്ന പദ്ധതിക്കാണ് ചൊവ്വാഴ്ച മുതല്‍ സഫാരിയില്‍ ആരംഭമായത്. മൂന്നു മാസത്തിനുള്ളില്‍ 12 കാറുകള്‍ സാധനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ സാധനത്തിന് ഒരു കൂപ്പണ്‍ എന്ന തോതില്‍ നല്‍കുമെന്ന് ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഫാരിമാള്‍, സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ്, സഫാരി ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ പ്രയോജനം ലഭിക്കും. ഖത്തറിലെ ഷോപ്പിങ്‌രംഗത്ത് ആദ്യത്തെ സംഭവമാണ് ആഴ്ചയില്‍ ഒരു കാര്‍ സമ്മാനം നല്‍കുന്ന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഷഹീന്‍ ഭേക്കര്‍ അസി. ജനറല്‍മാനേജര്‍ ആര്‍.എന്‍. സുരേന്ദ്രനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button