ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

അന്യായമായി വാങ്ങിയ സ്ത്രീധനം തിരിച്ചുനല്‍കണം: കോടമ്പുഴ ബാവ മുസ്‌ലിയാര്‍

News added on : Tuesday, July 26, 2011 11:35 AM hrs IST

ജിദ്ദ: നിര്‍ബന്ധിത ഉപാധികള്‍ മുമ്പോട്ട് വച്ച് സമ്പാദിച്ച സ്ത്രീധനം അന്യായമാണെന്നും ഇസ്‌ലാം വിലക്കിയ മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചത് തിരിച്ച് നല്‍കേണ്ടതുണ്ടെന്നും പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും സുന്നി വിദ്യഭ്യാസ ബോര്‍ഡംഗവും കോടമ്പുഴ ദാറുല്‍ മആരിഫ് മുഖ്യ കാര്യദര്‍ശിയുമായ ബാവ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ജീവിതം ധന്യമാക്കുക എന്ന വിഷയത്തില്‍ ഐ.സി.എഫ് ജിദ്ദാ കമ്മിറ്റി ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീക്ക് വിവാഹസമയത്ത് നല്‍കുന്ന വിവാഹമൂല്യമാണ് മഹ്‌റ്. അത് സ്ത്രീയുടെ പിതാവിനോ മറ്റേതെങ്കിലും രക്ഷിതാവിനോ ഉള്ളതല്ല. മറിച്ച് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍ തന്റെ സംരക്ഷണതയിലുള്ള സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷന്ന് രക്ഷിതാവ് നല്‍കുന്ന സമ്മാനം സ്വീകരിക്കാവുന്നതും നിര്‍ബന്ധിത വ്യവസ്ഥകള്‍ നിശ്ചയിക്കാതെയുള്ള ഇത്തരം സമ്മാനങ്ങള്‍ കൊടുക്കലും വാങ്ങലും ഇസ്‌ലാം അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന പേരില്‍ ഇത്തരം ഇടപാടുകളെ ആക്ഷേപിച്ച് മാറ്റി നിറുത്തേണ്ടതില്ല. ഇസ്‌ലാം അനുവദിച്ചതിനേയും അനുവദിക്കാത്തവയേയും കൂട്ടിക്കുഴച്ച് തെറ്റിദ്ധരിപ്പിക്കരുത്. അതേസമയം സ്ത്രീധനം സമൂഹത്തിന് ഒരു വിപത്തായി മാറുമ്പോള്‍ അതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും  ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ ബോധവത്കരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും തങ്ങളുടെ സമ്പാദ്യത്തില്‍ കടന്നു കൂടിയ മാലിന്യങ്ങള്‍, അന്യായമായ സമ്പാദ്യങ്ങള്‍ അതിന്റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഹബീബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കൊട്ടൂക്കര മുഅ്‌യദ്ദീന്‍ സഅദി പരിപാടി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് സഖാഫി എടവണ്ണ സ്വാഗതവും അഹമദ് കബീര്‍ പെരുമണ്ണ നന്ദിയും പറഞ്ഞു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button