പരപ്പനങ്ങാടി എ.കെ.ജി മെമ്മോറിയല്‍ ആശുപത്രി പ്രതിനിധികള്‍ റിയാദില്‍
News added on : Monday, February 27, 2012 10:27 AM hrs IST
റിയാദ്: രണ്ടര വര്‍ഷക്കാലമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എ.കെ.ജി. മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ വിപുലീകരണത്തിനായുള്ള ഓഹരി സമാഹരണവുമായി ബന്ധപ്പെട്ട് റിയാദിലെത്തിയ ആശുപത്രി ഡയറക്ടര്‍മാരായ സി. കെ. ബാലന്‍, മുഹമ്മദ് കുട്ടി നഹ, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എം. സി. അബു എന്നിവര്‍ക്ക് പ്രദേശവാസികളുടെയും, കേളി കലാ സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 28 ചൊവ്വാഴ്ച രാത്രി 8:30ന് റിയാദ് ബത്ഹയിലെ പാരഗണ്‍ ഹാളില്‍ വെച്ച് സ്വീകരണം നല്‍കുന്നു. വന്‍ കിട കോര്‍പ്പറേറ്റുകള്‍ മേയുന്ന ആതുര ശുശ്രൂഷാ രംഗത്ത് ജനകീയ കൂട്ടായ്മയിലൂടെ ഒരു പരിധി വരെയെങ്കിലും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന സഹകരണ ആശുപത്രികളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം പരിപാടിയില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഓഹരിയെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും, വിശദ വിവരങ്ങള്‍ക്കും കേശവ ദാസ് (0561510793), നാഥന്‍ (0504416283), ചന്ദ്രന്‍ തെരുവത്ത് (0509469593) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Comment
കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍
ആസാദ്പന്തളത്തിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കുംകാരംസ് ടൂര്‍ണ്ണമെന്റ്
കെ. സുരേന്ദ്രന് സ്വീകരണം നല്‍കി









Print
Email to A Friend