ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സംവരണപരിധി 50 ശതമാനം കടക്കരുതെന്ന് കോടതി; ഭരണഘടനാലംഘനം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, March 21, 2017 2:34 PM hrs IST


കൊച്ചി: യുജിസി നെറ്റ് പരീക്ഷയില്‍ സംവരണവിഭാഗങ്ങളുടെ പ്രത്യേക പട്ടികയില്‍ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തുന്ന രീതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി. അതുവഴി സംവരണാനുകൂല്യത്തില്‍ യോഗ്യത നേടുന്നവരുടെ ശതമാനം 50 കടക്കുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. യോഗ്യതാമാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി വിധി. 

സംവരണം പരിധിയിലധികമാകുന്നത് പൊതുവിഭാഗത്തോടുള്ള വിവേചനമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അവസരസമത്വ നിഷേധം തുടരാനാവില്ല. 50 ശതമാനം ഒഴിവിലെ നിയമനത്തിന് ജനറല്‍ വിഭാഗത്തിന് അര്‍ഹതയുണ്ട്. അതിലേക്ക് വേണ്ടത്ര ജനറല്‍ വിഭാഗത്തില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതനേടുംവിധം മാനദണ്ഡം പുതുക്കണമെന്ന് യുജിസിയോട് കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ നിലവിലെ പരീക്ഷാഫലങ്ങളെ ഈ വിധി ബാധിക്കില്ല. ഭാവിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് നിര്‍ദ്ദേശം. 2015 ഡിസംബറില്‍ നടന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ യോഗ്യതാമാനദണ്ഡത്തെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജി. 

2015 ജൂണിലെ യോഗ്യതാപട്ടികയില്‍ ചില വിഷയങ്ങളില്‍ 91.8 ശചമാനം വരെ സംവരണവിഭാഗത്തിലുള്ളവരാണ് യോഗ്യത നേടിയതെന്ന് കോടതി വിലയിരുത്തി. സംവരണ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ 10 ശതമാനം ഇളവ് അനുവദിച്ചതിന് പുറമെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുന്ന രീതിയെയാണ് എന്‍.എസ്.എസ് ചോദ്യം ചെയ്തത്. കട്ട് ഓഫ് മാര്‍ക്കിലെ ഇളവ് എല്ലാവര്‍ക്കും ബാധകമാക്കണമെന്നും  പിന്നീട് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നായിരുന്നു ആവശ്യം. 

നിലവില്‍ പരീക്ഷയില്‍ ഒന്നും രണ്ടും പേപ്പറിന് പൊതുവിഭാഗത്തിന് 40ഉം സംവരണ വിഭാഗത്തിന് 35ഉം ശതമാനമാണ് മിനിമം യോഗ്യതമാര്‍ക്ക്. മൂന്നാം പേപ്പറിനിത് യതാക്രമം 50,40 ശതമാനങ്ങളാണ്. 

അതനുസരിച്ച് മിനിമം മാര്‍ക്ക് നേടിയവരെ ഉള്‍പ്പെടുത്തി ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനപട്ടിക തയ്യാറാക്കും. പൊതുവിഭാഗത്തിന് പുറമേ സംവരണവിഭാഗത്തില്‍ എസ് സി, എസ്ടി, മറ്റു പിന്നോക്കവിഭാഗക്കാര്‍, അംഗപരിമിതര്‍ എന്നീ നാല് വിഭാഗങ്ങള്‍ കൂടിയുണ്ടാകും. ഓരോ വിഭാഗത്തിനും വെവ്വേറെ മെറിറ്റ് പട്ടികയുണ്ടാകും. പഠനവിഷയങ്ങളുടെ അടിസ്ഥാനത്തിലും പട്ടികയുണ്ടാകും. പട്ടികയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന 15 ശതമാനം പേരെയാണ് നെറ്റ് യോഗ്യത നേടിയവരായി തെരഞ്ഞെടുക്കുന്നത്. 

സംവരണക്കാരിലെ നാല് വിഭാഗങ്ങളുടെ പട്ടികയില്‍ നിന്ന് ആദ്യ 15 ശതമാനം വീതം യോഗ്യ നേടുമ്പോള്‍ അവരുടെ എണ്ണം പൊതുവിഭാഗത്തില്‍ നിന്ന് യോഗ്യത നേടിയവരേക്കാള്‍ കൂടും. ഇത് 50 ശതമാനം കടക്കുന്നതാണ് അവസരസമത്വത്തിന്റെ ലംഘനമായി കോടതി കണ്ടെത്തിയിട്ടുള്ളത്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button