ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വിഡ്ഢിയാക്കരുതെന്ന് പൊലീസിനോട് കോടതി; കൃഷ്ണദാസിന്റെ അറസ്റ്റില്‍ കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, March 21, 2017 5:49 PM hrs IST

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും പരാതിക്കാരന് ഇല്ലാത്ത ആരോപണങ്ങളാണ് പൊലീസിനുള്ളതെന്നും വിമര്‍ശിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് ദുരുദ്ദേശ്യപരമെന്ന് സംശയിക്കണമെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെങ്കില്‍ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തുചെയ്യണമെന്ന് കോടതിയ്ക്ക് അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. അതേ സമയം കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 

അതേ സമയം കൃഷ്ണദാസ് പ്രതിയായ ജിഷ്ണു പ്രണോയ് കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നാണ് ആരോപണം. 

ഏറെക്കുറെ ജിഷ്ണു കേസിന് സമാനമായ സംഭവത്തിലാണ് ഇപ്പോള്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ത്ഥി സഹീറിനെ കൃഷ്ണദാസും സംഘവും മര്‍ദ്ദിച്ചെന്നാണ് കേസ്. കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ പിആര്‍ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, നിയമോപദേഷ്ടാവ് സുചിത്ര എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

കന്നുകാലി വിഷയം പ്രത്യേക നിയമനിര്‍മ്മാണം ആലോചിക്കും : കോടിയേരി