ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചന്ദ്രകുമാര്‍ എന്‍.പി. അന്തരിച്ചു

News added on : Monday, January 10, 2011 2:34 AM hrs IST

തിരുവനന്തപുരം: ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ പ്രാരംഭകാലം മുതല്‍ സജീവ സാന്നിധ്യമായിരുന്ന ചന്ദ്രകുമാര്‍ എന്‍.പി. അന്തരിച്ചു. ഹൃദ്രോഗസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനാണ്. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകളിലൂടെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതിയിരുന്നു.  1986 -ല്‍ ചന്ദ്രകുമാറും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൗത്യം വിജയകരമായി നിറവേറ്റി.

4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡില്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി ജോലി നോക്കി. 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരികെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും (Finance and Appropriation accounts) നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. ഔദ്യോഗിക ജീവിതത്തിന്റെ അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിരുന്നു. ആ പദവിയിലിരുന്നുതന്നെ റിട്ടയറായി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഓഡിറ്റേഴ്‌സ്- ഇന്ത്യയില്‍ അംഗമായിരുന്നു.

ഭാര്യ ചന്ദ്രിക. മകളും ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഗുഡുഗ്ഗാവില്‍ താമസിക്കുന്നു. മകന്‍ യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ് ഭാര്യയുമൊത്ത് ന്യൂജേഴ്‌സിയിലാണ്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button