ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

ദല പുരസ്‌കാരം വിതരണം ചെയ്തു

സ്വന്തം ലേഖകന്‍

News added on : Thursday, July 29, 2010 2:18 AM hrs IST

ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ദല) മാതൃഭാഷാ പുരസ്‌കാരം ഇന്ത്യന്‍ കോണ്‍സല്‍ പി ജയദീപ് വിതരണം ചെയ്തു. ദുബായിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് മലയാളത്തില്‍ എ പ്ലസ് നേടിയ സിബിഎസ്‌സി സിലബസില്‍ പത്താം തരം വിജയിച്ച കുട്ടികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 

യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദല നടത്തിയ സാഹിത്യരചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലേഖനം , കവിത, ചെറുകഥ, ചിത്രരചന എന്നിവയിലാണ് മത്സരം നടന്നത്. സമ്മാന വിതരണത്തിന് ദുബായ് ഗള്‍ഫ്‌മോഡല്‍ ഒരുക്കിയ സര്‍ഗ്ഗസന്ധ്യ 2010 പി ജയദീപ് ഉദ്ഘാടനം ചെയ്തു. ഹേമ, അരവിന്ദന്‍ പണിക്കശ്ശേരി, രവി പുന്നക്കല്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. അഡ്വ നജീത്, ആര്‍ കെ നായര്‍, റാഫി ബി, ഫെറി, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ അബ്ദുള്ളക്കുട്ടി അധ്യക്ഷനായിരുന്നു. പി പി നൗഷാദ്  സ്വാഗതം പറഞ്ഞു. സംഗീതപരിപാടിക്ക് ടി എ സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി. 



Today's News

ദുബായ് ഇസ്ലാഹി സെന്റര്‍ നിശാക്യാമ്പ് സംഘടിപ്പിച്ചു
മുസ്ലീങ്ങള്‍ അടിസ്ഥാന ആദര്‍ശത്തിലേക്ക് തിരിച്ച് വരിക: എം.എം അക്ബര്‍