ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പിതൃസഹോദരനെ നാട്ടിലേക്ക് യാത്രയയച്ചു മടങ്ങവേ കാറപകടത്തില്‍ മലയാളി ബാലന്‍ മരണപ്പെട്ടു

ഷക്കീബ് കൊളക്കാടന്‍

News added on : Thursday, July 29, 2010 8:09 AM hrs IST

റിയാദ്: നാട്ടിലേക്ക് പോകുന്ന പിതൃസഹോദരനെ യാത്രയയച്ചു മടങ്ങവേ കാറപകടത്തില്‍പ്പെട്ട മലയാളി ബാലന്‍ അതിദാരുണമായി മരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും തലശ്ശേരി കാവുംഭാഗം കൊളശ്ശേരി എടത്തട്ട മീത്തല്‍ വിശ്വനാഥന്റെ മകനുമായ അശ്വിന്‍ (10) ആണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി എയര്‍പോര്‍ട്ട് റോഡില്‍ നടന്ന അപകടത്തില്‍ മരിച്ചത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അധ്യാപികയായ സുധ വിശ്വനാഥനാണ് അശ്വിന്റെ മാതാവ്. മൂന്ന് വയസ്സുകാരി ഐശ്വര്യ ഏക സഹോദരിയാണ്. വിയോളിയ വാട്ടര്‍ ട്രീററ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം പിതൃസഹോദരനായ നാരായണനെ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു അശ്വിനും. മടങ്ങി വരവെ എക്‌സിററ് എട്ടിന് സമീപം വെച്ച് തൊട്ടടുത്ത ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്ന ജി.എം.സി കാറില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കീഴ്‌മേല്‍ മറിഞ്ഞ വണ്ടിയില്‍ നിന്നും വാതില്‍ തുറന്ന് തെറിച്ചു വീണ അശ്വിന്‍ തല്‍ക്ഷണം മരണപ്പെട്ടു. അശ്വിന്റെ മറെറാരു ബന്ധുവായ ഗോപിനാഥ് ആയിരുന്നു അപകടത്തില്‍പ്പെട്ട ടൊയോട്ട ക്രെസ്സിഡ കാര്‍ ഓടിച്ചിരുന്നത്. ഗോപിനാഥും വിശ്വനാഥും വണ്ടിയിലുണ്ടായിരുന്ന മറെറാരു ബന്ധുവായ നളിനാക്ഷനും പരിക്കുകളോടെ രക്ഷപ്പെട്ടു.
ആഗസ്ത് നാലാം തീയതി നാട്ടില്‍ പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു വിശ്വനാഥനും കുടുംബവും. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഏകമകന്റെ വിയോഗം താങ്ങാനാവാതെ തളര്‍ന്നിരിക്കുകയാണ് വിശ്വനാഥനും സുധ ടീച്ചറും. പത്ത് വര്‍ഷമായി വിയോളിയ (മെററിറേറാ എന്ന ഫ്രഞ്ച് കമ്പനിയുടെ പുതിയ പേര്) കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ് വിശ്വനാഥന്‍. റിയാദില്‍ ഒട്ടേറെ കുടുംബ സുഹൃത്തുക്കളും ബന്ധുക്കളുമുള്ള വിശ്വനാഥന്റെ കുടുംബത്തിനുണ്ടായ ദുര്യോഗത്തില്‍ അനുശോചനമറിയിക്കാന്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

Today's News

അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറ
സാമൂഹ്യപ്രവര്‍ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു