അഹ്‌ലന്‍ റമദാന്‍ ക്യാമ്പ്
News added on : Thursday, July 29, 2010 7:15 PM hrs IST
ദുബായ്: റമദാന് മുന്നോടിയായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റ് അഹ്‌ലന്‍ റമദാന്‍ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 30 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് അല്‍മനാര്‍ ഹാളിലാണ് ക്യാമ്പ് ആരംഭിക്കുക. പ്രമുഖ ഹദീസ് പണ്ഡിതന്‍ ഡോ: കെ കെ സക്കറിയ സ്വലാഹി ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ അബ്ദുസലാം മോങ്ങം, ഫിറോസ് സ്വലാഹി എന്നിവരും വിവിധ സെഷനുകളില്‍ ക്ലാസെടുക്കും.
അല്‍മനാര്‍ സെന്ററില്‍ നടന്ന യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ സാബില്‍ അധ്യക്ഷത വഹിച്ചു.സ്ത്രീകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04 3394464, 050 3514343
Today's News
ദുബായ് ഇസ്ലാഹി സെന്റര്‍ നിശാക്യാമ്പ് സംഘടിപ്പിച്ചുമുസ്ലീങ്ങള് അടിസ്ഥാന ആദര്‍ശത്തിലേക്ക് തിരിച്ച് വരിക: എം.എം അക്ബര്‍


Print
Email to A Friend