മക്കാ സെന്ററിന് പുതിയ സാരഥികള്‍
News added on : Thursday, July 29, 2010 9:16 PM hrs IST
മക്ക: മക്കകേരളമുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്രകമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രസിഡന്റ് പാലോളി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ റവാബി ത്വയ്യിബ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
മക്കാ കെ.എം.സി.സിയുടെ 16 ഏരിയ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകൗണ്‍സിലര്‍മാര്‍ പങ്കെടുത്ത പ്രവര്‍ത്തകസമിതി യോഗത്തില്‍ നിന്ന് അടുത്ത രണ്ട് വവര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
കമ്മറ്റി നടത്തിയ റിലീഫ് പ്രവര്‍ത്തനത്തിന്റേയും വരവ് ചെലവ് കണക്കുകളുടേയും വാര്‍ഷിക റിപ്പോര്‍ട്ട് ഓര്‍ഗനൈസിങ് സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. ഹമീദ് മൊറയ്യൂര്‍ ആണ് യോഗം ഉദ്ഘാടനം ചെയ്തത്. അലി മാനിപുരം സ്വാഗതം പറഞ്ഞു.
പുതിയ കേന്ദ്രകമ്മറ്റി ഭാരവാഹികള്‍: പാലോളി മുഹമ്മദാലി (പ്രസിഡന്റ്), അലി മാനിപുരം (ജനറല്‍ സെക്രട്ടറി), സുലൈമാന്‍ മാളിയേക്കല്‍ (ട്രഷറര്‍), മുജീബ് പൂക്കോട്ടൂര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ഹമീദ് മൊറയൂര്‍ (ചെയര്‍മാന്‍), അബു മൗലവി അമ്പലക്കണ്ടി, ഹാഷിം മോയിക്കല്‍, കെ എം എ ലത്തീഫ്, എസ് മുഹമ്മദ് പുല്‍പ്പറ്റ്, ഇബ്രാഹിം വയനാട്, സി കെ സലിം കൂട്ടിലങ്ങാടി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദലി അയനിക്കോട്, സൈനുദ്ദീന്‍ പാലോളി, മൊയ്തു പത്തംകുളം, എന്‍ കെ മൂസക്കുട്ടി, മുസ്തഫ മുഞ്ഞംകുളം, നാസര്‍ ഉണ്യാല്‍, അന്‍സാര്‍ കൊണ്ടോട്ടി, സക്കീര്‍ പാണായി (ജോയന്റ് സെക്രട്ടറിമാര്‍), ബാപ്പു മുണ്ടക്കല്‍ , മൊയ്തീന്‍ക്കുട്ടി കോവൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ കമ്മറ്റിയ്ക്ക് ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് അസീസ് മൗലവി (ഹറം), മജീദ് കൊണ്ടോട്ടി (അസീസിയ്യ), മൊയ്തീന്‍ ഹാജി (റുസൈഫ), മജീദ് ഹലൂമി (അസ്ഹ), സൈനുദ്ദീന്‍ വളയമംഗലം (സാഹിര്‍), നാസര്‍ ഉണ്യാല്‍ (ജബലനൂര്‍), മജീദ് പെരുവള്ളൂര്‍ (ജറുവല്‍), എന്‍ കെ അബ്ബാസ് (മിസ്ഫല), കുഞ്ഞിമുഹമ്മദ് ഉമ്മത്തൂര്‍ (ബദര്‍), റസാക്ക് ഈങ്ങാപ്പുഴ് (കാക്കിയ്യ), സൈഫുദ്ദീന്‍ ഒളവണ്ണ (ബുഹൈറാത്ത്), മൊയ്തീന്‍ മൂര്‍ഖനാട് (ശാറല്‍ഹജ്ജ്), കോയമോന്‍ (ശാറായ), കുഞ്ഞിമുഹമ്മദ് നീറാട് (സാരാമന്‍സൂര്‍), മൊയ്തു പത്തംകുളം (സിത്തീന്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Today's News
അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറസാമൂഹ്യപ്രവര്ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു



Print
Email to A Friend