പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
എസ് വൈ എസ് സൗഹൃദസായാഹ്നം ഇന്ന്
News added on : Thursday, July 29, 2010 10:27 AM hrs IST
ദുബായ്: സമസ്ത കേരള സുന്നിയുവജന സംഘം ദേശവ്യാപകമായി നടത്തുന്ന 'സ്‌നേഹ സമൂഹം സുരക്ഷിത നാട്' സന്ദേശ പ്രചരണത്തിന്റെ ഭാഗമായി ദുബായ് സെന്‍ട്രല്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന സൗഹൃദ സായാഹ്നം ഇന്ന് വൈകുന്നേരം 7 മണിക്ക് മര്‍ക്കസില്‍ നടക്കും.
ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ സായാഹ്നം ഉദ്ഘാടനം ചെയ്യും. വടക്കശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ (എസ് വൈ എസ്), ഇസ്മായില്‍ ഏറാമല (കെഎംസിസി), ബാബു പീതാംബരന്‍ (ദുബായ് പ്രിയദര്‍ശിനി) എന്നിവര്‍ സംബന്ധിക്കും.



Print
Email to A Friend