പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
നേപ്പാള്‍ സ്വദേശി മരച്ചുവട്ടില്‍ മരിച്ച നിലയില്‍
News added on : Friday, July 30, 2010 2:00 AM hrs IST
മനാമ: നേപ്പാള്‍ സ്വദേശിയെ മരച്ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരാന്‍ (41) എന്നയാളുടെ മൃതദേഹമാണ് സിത്രയില്‍ നിന്ന് അല്‍ബ റൗണ്ട് എബൗട്ടിലേക്കു പോകുന്ന റോഡില്‍ ജവാദ് സൂപ്പര്‍ മാര്‍ക്കറ്റിനു പിന്നിലെ റോഡരികിലെ മരത്തണലില്‍ കണ്ടത്. ബുധനാഴ് ഉച്ചയോടെയാണ് മൃതദേഹം വഴിപോക്കരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ ഇവിടെ ഒരു കുപ്പി വെള്ളവുമായി ഇരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം സല്‍മാനിയെ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി.


Print
Email to A Friend