ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

മലയാളി യുവാവിനെ വാഹനം തടഞ്ഞു മര്‍ദ്ദിച്ചതായി പരാതി

അന്‍വര്‍ മൊയ്തീന്‍

News added on : Friday, July 30, 2010 2:04 AM hrs IST


മനാമ: പ്രകോപനമില്ലാതെ മലയാളി യുവാവിനെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. ജിദാഫ്‌സില്‍ ചൊവ്വാഴ്ച ജോലിക്കിടെ വടകര എടച്ചേരി സ്വദേശി നൗഷാദിനാണ്  മര്‍ദ്ദനമേറ്റത്. 

ഒരു കോള്‍ഡ് സ്‌റ്റോറിനുസമീപം പാര്‍ക്ക് ചെയ്ത പിക്കപ്പ് നൗഷാദ് മെയിന്‍ റോഡിലേക്ക് ഇറക്കുന്നതിനിടെ, റോഡിലൂടെ വേഗത്തില്‍ വന്ന കാറിലുണ്ടായിരുന്ന ഇയാള്‍ പെട്ടെന്ന് ബ്രേക്കിടുകയും കാര്‍ പിക്കപ്പിനുമുന്നിലിട്ട് വഴി തടയുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇറങ്ങിവന്ന് പിക്കപ്പിന്റെ ഡോര്‍ തുറന്ന് തന്റെ മൂക്കില്‍ ശക്തിയായി ഇടിച്ചെന്ന് നൗഷാദ് പറഞ്ഞു. തെറ്റായ സൈഡിലൂടെ റോഡിലേക്ക് വണ്ടിയിറക്കി എന്നുപറഞ്ഞായിരുന്നത്രേ മര്‍ദ്ദനം. എന്നാല്‍, ഇയാളുടെ കാറില്‍ തന്റെ പിക്കപ്പ് ഇടിച്ചില്ലെന്നുമാത്രമല്ല, വളരെ പതുക്കെയാണ് താന്‍ വണ്ടി പുറകിലേക്ക് എടുത്തിരുന്നതെന്ന് നൗഷാദ് പറഞ്ഞു.

കമീസ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ നൗഷാദ് സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സ തേടി. മൂക്കിനുള്ളില്‍ മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുണ്ട്. സ്വദേശിയുടെ കാറിന്റെ നമ്പറും പൊലിസിന് കൈമാറിയിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞു. ഗ്യാസ്- ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ ഡെലിവറി ജീവനക്കാരനാണ് നൗഷാദ്.



Today's News

പരിസ്ഥിതി സംരക്ഷണം ഇസ്‌ലാം കല്‍പനയായി അവതരിപ്പിക്കുന്നു; ഡോ.ജോര്‍ജ് ജോസഫ്