ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

മസ്‌കറ്റില്‍ കാണാതായ കണ്ണൂര്‍ സ്വദേശി വാഹനാപടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍

News added on : Friday, July 30, 2010 1:41 AM hrs IST

മസ്‌കറ്റ്: മസ്‌കറ്റില്‍ കാണാതായ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി രമേശന്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തലമുണ്ടയിലെ മേപ്പാട് രമേശന്‍ (40)നെ കഴിഞ്ഞ മാസം 16നാണ് മസ്‌കറ്റില്‍ വെച്ച് കാണാതായത്. അല്‍ഖോദില്‍ കോണ്‍ട്രാക്റ്റിങ് കമ്പനി ജീവനക്കാരനാണ്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടാക്‌സിയില്‍ നാട്ടിലേക്ക് പണമയയ്ക്കാന്‍ പോയ ഇയാളെ സാധനങ്ങള്‍ വാങ്ങിയെത്തിയ സുഹൃത്തുക്കള്‍ ഏറേ കാത്തുനിന്നിട്ടും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പോലീസിലും എംബസിയിലും പരാതി നല്‍കിയിരുന്നു. 

ബാങ്കില്‍ നിന്ന് മടങ്ങുമ്പോള്‍ അപകടത്തില്‍ പെടുകയും 20 ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു എന്നാണ് ലഭിച്ച വിവരം.

പരേതരായ കറുവന്റേയും മാതുവിന്റേയും മകനാണ്. ഭാര്യ: ഷൈന. മക്കള്‍: അഭിനന്ദ്, പരേതയായ തീര്‍ത്ഥ. സഹോദരങ്ങള്‍: ഉത്തമന്‍ (ഗള്‍ഫ്), ദിനേശന്‍.



Today's News

തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഒമാന്റെ മുന്നറിയിപ്പ്