| Last modified:: | |
| 2012-02-06 9:25 am | |
| സൗദി അറേബ്യ | 186.00 |
| ഖത്തര്‍ | 181.00 |
| കുവൈത്ത് | 14.25 |
| ബഹ്‌റൈന്‍ | 19.10 |
| യു എ ഇ | 184.25 |
| ഒമാന്‍ | 19.60 |
| ഇന്ത്യ | 2565 |
| Last modified:: | |
| 2012-02-06 10:43 am | |
| സൗദി അറേബ്യ | 13.71 |
| ഖത്തര്‍ | 14.12 |
| കുവൈത്ത് | 183.962 |
| ബഹ്‌റൈന്‍ | 136.429 |
| യു എ ഇ | 14.00 |
| ഒമാന്‍ | 133.594 |
ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്
ദുബായ്: മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 71 റണ്‍സിന്റെ വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്. അവസാനദിവസം കളി ജയിക്കാന്‍ ഇംഗ്ലണ്ടിന് 288 റണ്‍സുകൂടി നേടേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവസാന ദിവസം ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളും വീഴ്ത്തി ......
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്
ഒക്‌ലാന്‍ഡ്: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 141 റണ്‍സിന് സിംബാബ്‌വെയെ പരാജയപ്പെടുത്തി മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0 എന്ന നിലയില്‍ മുന്നിലെത്തി. ടോസ് നേടിയ സിംബാബ്‌വെ കിവീസിനെ ബാറ്റിംഗിനയയക്കുകയായിരുന്നു. ......
യുവരാജിന് സഹായം നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി
ന്യൂഡല്‍ഹി: അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മാക്കന്‍ ഇക്കാര്യം അറിയിച്ചത്. ഈ ഘട്ടത്തില്‍ എന്തു സഹായമാണ് ആവശ്യമെന്ന് ......
യുവരാജിന് സഹായ ഹസ്തവുമായി ബാബാ രാംദേവ്
അലഹബാദ്: ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ച് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിംഗിന് സഹായവാഗ്ദാനം നല്‍കി യോഗാചാര്യന്‍ ബാബ രാംദേവ് രംഗത്ത്. തനിക്കറിയാവുന്ന ആയുര്‍വേദ ചികിത്സയിലൂടെയും, യോഗയിലൂടെയും യുവരാജിന്റെ അസുഖം പൂര്‍ണ്ണമായി ......
ഐ ലീഗ്: ചിരാഗിന്ന് സ്‌പോര്‍ട്ടിംഗ് ഗോവയ്‌ക്കെതിരെ
കൊച്ചി: ഐ ലീഗ് ഫുട്‌ബോളില്‍ ചിരാഗ് യുണൈറ്റഡ് കേരള ഇന്നു സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയെ നേരിടും. വൈകുന്നേരം 3.30 നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണു മല്‍സരം. ചിരാഗിന് നിര്‍ണ്ണായക മത്സരമാണ് ഇന്നു നടക്കുക. ഇതുവരെ നടന്ന പതിനേഴുകളികളില്‍ നിന്നും പതിനൊന്നു പോയിന്റ് മാത്രമാണ് ......
മെല്‍ബണ്‍ ഏകദിനം: ഇന്ത്യയ്ക്ക് ജയിക്കാന്‍ 217 റണ്‍സ്
മെല്‍ബണ്‍: ഇന്ത്യ ഓസ്‌ട്രേലിയ ശ്രീലങ്ക ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. മഴമൂലം മത്സരം 32 ഓവറാക്കി ചുരുക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംങ്ങിനയച്ചു.
നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് ......
യുവരാജ് സിംങ്ങിനെ കീമോതെറാപ്പിയ്ക്ക് വിധേയനാക്കി
ന്യൂഡല്‍ഹി: ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ തേടിയ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ കീമോതെറാപ്പിക്ക് വിധേയനാക്കി. ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യുവരാജ് ചികിത്സയില്‍ കഴിയുന്നത്. രോഗബാധ ......
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ടെറിയെ മാറ്റി
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ജോണ്‍ ടെറിയെ പുറത്താക്കി. കളിക്കളത്തില്‍ വച്ച് വംശീയാധിക്ഷേപം നടത്തിയതിന്റെ പേരില്‍ ടെറി നിയമനടപടി നേരിടുന്നുണ്ട്. ഇതിനാലാണ് ടെറിയെ നായകസ്ഥാനത്തു നിന്നും മാറ്റിയത്. ഇന്നലെ ചേര്‍ന്ന ഫുട്‌ബോള്‍ അസോസിയേഷന്‍ ......
ഐ പി എല്‍ ലേലം: ജഡേജയെ ചെന്നൈ പത്തു കോടിയ്ക്ക് സ്വന്തമാക്കി
ബാംഗ്ലൂര്‍: ഐ.പി.എല്‍ അഞ്ചാം സീസണിലേക്കുള്ള താരലേലത്തില്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പത്ത് കോടി രൂപയ്ക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സും ഡക്കാന്‍ ചാര്‍ജേഴ്‌സും ജഡേജയ്ക്കു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. രണ്ടു പേരും അനുവദനീയമായ രണ്ടു ദശലക്ഷം ......
ഐ പി എല്‍ താരലേലം ഇന്ന് ബാംഗ്ലൂരില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് ബാംഗ്ലൂരിലെ ഐ.ടി.സി റോയല്‍ ഗാര്‍ഡനിയയില്‍ നടക്കും. രാവിലെയാണ് ലേലമാരംഭിക്കുക. 11 രാജ്യങ്ങളില്‍ നിന്നുള്ള 144 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുക.
ഇത്തവണ ഓരോ ടീമിലും 33 കളിക്കാര്‍ വീതമാണുള്ളത്. ഓരോ ടീമിലെയും വിദേശ കളിക്കാരുടെ ......
ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് സഹാറ ഗ്രൂപ്പ് പിന്മാറി
ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറാണ് സഹാറ. ഐ പി എല്‍ ടീമായ പുണെ വാരിയേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്നും, ഒപ്പം ബി സി സി ഐയുമായി ബന്ധപ്പെട്ട എല്ലാ ......




സ്പോര്‍ട്സ്