| Last modified:: | |
| 2012-02-06 9:25 am | |
| സൗദി അറേബ്യ | 186.00 |
| ഖത്തര്‍ | 181.00 |
| കുവൈത്ത് | 14.25 |
| ബഹ്‌റൈന്‍ | 19.10 |
| യു എ ഇ | 184.25 |
| ഒമാന്‍ | 19.60 |
| ഇന്ത്യ | 2565 |
| Last modified:: | |
| 2012-02-06 10:43 am | |
| സൗദി അറേബ്യ | 13.71 |
| ഖത്തര്‍ | 14.12 |
| കുവൈത്ത് | 183.962 |
| ബഹ്‌റൈന്‍ | 136.429 |
| യു എ ഇ | 14.00 |
| ഒമാന്‍ | 133.594 |
കിളിരൂര്‍ കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ ബുധനാഴ്ച
തിരുവനന്തപുരം: വിഐപി വിവാദത്തിലൂടെയും മറ്റും ഏറെ വാര്‍ത്താപ്രാധാന്യം സിദ്ധിച്ച കിളിരൂര്‍ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വിധിച്ചു. രണ്ടാംപ്രതിയും ശാരിയുടെ കുട്ടിയുടെ പിതാവുമായ പ്രവീണ്‍ , കൊച്ചുമോന്‍ , ലതാനായര്‍ , മനോജ്, പ്രശാന്ത് എന്നിവര്‍ കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. തെളിവുകളുടെ അഭാവത്തില്‍ ഏഴാം പ്രതി സോമനെ വെറുതെ വിട്ടു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ , ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്.......
ഐ.എഫ്.എഫ് റിപ്പബ്ലിക് ദിന പ്രഭാഷണവും സമ്മാനദാനവും നടത്തി
ദോഹ: 'ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആറു പതിറ്റാണ്ടുകള്‍' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഡല്‍ഹി ചാപ്റ്റര്‍ പ്രഭാഷണം സഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഹുസൂര്‍ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. സഫര്‍ അഹ്മദ്, പ്രൊഫ. പി.വി സെയ്ത് മുഹമ്മദ്, അബ്ദുല്‍ അസീസ് സുബ് ഹാന്‍, എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ജസ്റ്റിസ് കാമ്പയിനോടനുബന്ധിച്ച് നടത്തിയ മത്സര ......
പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഹോം സിനിമകളെ സ്വീകാര്യമാക്കുന്നു: സലാം കൊടിയത്തൂര്‍
ദോഹ: പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തന്മയിത്വത്തോടെ
അവതരിപ്പിക്കുന്നതുകൊണ്ടാണ് ഹോം സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്ന്
പ്രശസ്ത ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍ അഭിപ്രായപ്പെട്ടു. എഫ്
സി സി കാഴ്ചയുടെ ആഭിമുഖ്യത്തില്‍ 'ഹോം സിനിമ പ്രസക്തിയും പ്രാധാന്യവും'
എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോം
......
എഫ് സി സി സുകുമാര്‍ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു
ദോഹ: കലഹങ്ങള്‍ ലഹളകളാകുന്ന കാലത്ത് കലഹത്തിലൂടെ ശുദ്ധീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്നു യശശ്ശരീരനായ സുകുമാര്‍ അഴീക്കോടിന്റേതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എഫ്.സി.സി സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്ഷരത്തിന്റെ ആത്മാവിനെ ......
ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ വനിതാവിംഗ് ഭാരവാഹികള്‍
ദോഹ: തൃശൂര്‍ ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശൂരിന്റെ വനിതാ വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീജ ഉദയന്‍ (ചെയര്‍പേഴ്‌സന്‍), ഹസീന ഹബീബുല്ല (ജന. കണ്‍വീനര്‍), ഷീല സുകുമാരന്‍, ശരീഫ അന്‍വര്‍ (വൈസ് ചെയര്‍പഴ്‌സന്‍), ടിമ സിദ്ധാര്‍ഥന്‍, ഫാദിയ ഹനീഫ (ജോ. കണ്‍വീനര്‍), അമ്പിളി സുനില്‍പ്രഭ, ഷിഹാന ഹബീബ്, ഷമീജ മുസ്തഫ, നിജ അജയ്കുമാര്‍, റോസ്‌ബെല്ല ജെയ്‌നാസ്, വിജിത ......
'കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും': പ്രകാശനം ചെയ്തു
ദോഹ : മലയാളം ടെലിവിഷന്‍ വ്യൂവേഴ്‌സ് അസോസിയേഷന്‍ (M T V A) മലബാര്‍ മേഖലയുടെ മികച്ച ഹോം സിനിമക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും' എന്ന ഹോം സിനിമ ഖത്തറില്‍ പ്രകാശനം ചെയ്തു. ദോഹ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ നാടക- ചലച്ചിത്ര നടനും പൊതു പ്രവര്‍ത്തകനുമായ കെ. കെ. സുധാകരന്‍ സിനിമയുടെ കോപ്പി ......

വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കാന്‍ ലീഗിന് കഴിഞ്ഞു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
റിയാദ്: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വ്യക്തമായ നേതൃത്വം നല്‍കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞതായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആതുര ശുശ്രൂഷാ രംഗത്ത് സി.എച്ച്. സെന്റര്‍ മുഖേന സൗജന്യ ......
കേരളത്തിലെ സൗഹൃദാന്തരീക്ഷത്തിന് സമസ്തയുടെ പങ്ക് വലുത് : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
റിയാദ്: ഇന്ത്യയിലെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും സൗഹാര്‍ദ്ദവും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ പങ്കുണ്ടെന്നും സ്വാതന്ത്യത്തിന് മുമ്പും ശേഷവുമുളള സംഭവങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ മതങ്ങള്‍ക്കിടയില്‍ അകലം സൃഷ്ടിച്ചപ്പോഴും കേരളീയ പൈതൃകം നഷ്ടപ്പെടാതാരിക്കാനുളള മുഖ്യകാരണം മുസ്‌ലിംകള്‍ ......
വലപ്പാട് പ്രവാസി കലാപരിപാടിയും ജനറല്‍ബോഡിയും
റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ ബോഡിയോഗവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഫെബ്രുവരി 4-ാം തീയ്യതി വെള്ളിയാഴ്ച മഹാത്മ സ്‌കൂളില്‍ നടന്നു. ആര്‍. ഐ. കബീര്‍ അദ്ധ്യക്ഷനായിരുന്നു. പി. എസ്. നാസര്‍ സ്വാഗതം പറഞ്ഞു. പുതിയ പ്രസിഡന്റായി കെ. ജെ. ക്ലമന്റിനെയും സെക്രട്ടറിയായി വീണ്ടും ഹാഷിക്ക് അബ്ദുല്‍ ഖാദറിനെയും ട്രഷററായി എ. കെ. ......
ഇഖാമ നഷടപെട്ടു
റിയാദ്: നൗഷാദ് മുഹമ്മദ് കുകുഞ്ഞ് എന്നയാളുടെ ഇഖാമ്മ(2223677937) റിയാദില്‍ വച്ച് നഷ്ടപെട്ടിരിക്കുന്നു. കിട്ടുന്നവര്‍ ബത്ത അല്‍ റയാന്‍ പോളി ക്ലീനിക്കില്‍ എത്തിക്കുകയോ 0508089703 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ഐ.ടി.എല്‍ ലുലു ഇന്ത്യാ ടൂറിസം ഷോ സമാപിച്ചു
റിയാദ്: ഇന്ത്യയുടെ അറുപത്തിമൂന്നാമത് റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് മുറബ്ബയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കററില്‍ നടന്ന ഇന്‍ക്രഡിബിള്‍ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഐ.ടി.എല്‍ വേള്‍ഡ് സംഘടിപ്പിച്ച ഇന്ത്യ ടൂറിസം ഷോ 2012 സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് പ്രവാസികളും സ്വദേശികളും ഷോയില്‍ പങ്കെടുത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി പവലിയന്‍ ......

ജോലി വാഗ്ദാനം നല്‍കി അനാശാസ്യം; സംഘം അറസ്റ്റില്‍
ദുബായ്: യുവതികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി പീഢനത്തിനിരയാക്കിയ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു സ്വദേശിയും, മൂന്നു യുവതികളും പിടിയിലായത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ളവരാണ് മൂന്നു യുവതികളും.
ഫെയ്‌സ് ബുക്ക് വഴിയാണ് സംഘം മൂന്നു പേരെയും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് ജോലി വാഗ്ദാനം നല്‍കി ഇവരെ ......
കൊടുങ്ങല്ലൂര്‍ പൈതൃകം സ്‌നേഹ സംഗമം
ദുബായ്: മുസ്‌രിസ് കള്‍ച്ചറല്‍ ഹെറിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ശാന്തി തേടുന്ന മനുഷ്യന്‍ ' എന്ന പ്രമേയത്തില്‍ ഇന്ന് (തിങ്കള്‍) സ്‌നേഹ സംഗമം നടക്കുന്നു. യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. സതീശ് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ മുജാഹിദ് ബാലുശേരി വിഷയാവതരണം നടത്തും. കെ.എ. ജബ്ബാരി, നാസര്‍ പരദേശി, സൈഫ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ......
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് 'സന്തോം രാഗലയം' ശ്രദ്ധേയമായി
ദുബായ്: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്‌നി ഫോറം ദുബായ്- ഷാര്‍ജ -നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വിമണ്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ സന്തോം രാഗലയം എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി ശ്രദ്ധേയമായി. ഡാം 999 എന്ന സിനിമയുടെ സംവിധായകന്‍ സോഹന്‍ റോയ് ഉദ്ഘാടനം ചെയ്തു. അലുമ്‌നി പ്രസിഡന്റ് ജോബി ജോഷ്വാ അധ്യക്ഷത വഹിച്ചു. സ്‌കൈ ......
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സത്യപ്രതിഞ്ജ ചൊല്ലി സ്ഥാനമേറ്റു. പ്രശസ്ത സിനിമാതാരം ശങ്കര്‍ ഭാരവാഹികള്‍ക്ക് ആശംസ നേര്‍ന്നു.
പ്രസിഡന്റായി അഡ്വ. വൈ.എ. റഹീമും ജനറല്‍ സെക്രട്ടറിയായി ബിജു സോമനുമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ഫ്രാന്‍സിസ് സേവ്യര്‍ കാക മുമ്പാകെ സത്യവാചകം ......
മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ദുബായ്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിലെ പിട്ടപ്പനാവി ഹൗസിലെ ബി.കെ. ഹനീഫ(36) ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ദെയ്‌റയില്‍ സാനില്‍ ഹോട്ടല്‍ മാനേജരായിരുന്നു. 15 വര്‍ഷമായി ഗള്‍ഫിലുള്ള ഹനീഫ, കുഞ്ഞാമദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസത്ത് മിസ്രിയ. മക്കള്‍: മുനവിര്‍ , മുനവ്വിറ, മന്‍ഹ. സഹോദരങ്ങള്‍: ഖൈറുന്നീസ, ഇസ്മായില്‍, ഇസ്ഹാക്ക്, ഷുഹൈബ് (മൂവരും ദുബായ്).
കല കുവൈത്ത് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സതീഷ് സി മേത്തയുമായി കൂടിക്കാഴ്ച്ച നടത്തി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിവേദനം ഭാരവാഹികള്‍ അദ്ദേഹത്തിന് കൈമാറി.
നിലവിലുള്ള മൂന്ന് പാസ്‌പോര്‍ട്ട് വിസ സര്‍വീസ് സെന്ററുകളെ കൂടാതെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, ......
കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
കുവൈത്ത്: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാരക് അല്‍ ഹമദ് അല്‍ സബയുടെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍സബയുടെ സീഫ് കൊട്ടാരത്തിലെത്തിയാണ് ഞായറാഴ്ച പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് അമീര്‍ ഭരണഘടനയിലെ 57- ആം വകുപ്പ് പ്രകാരം മന്ത്രിസഭയെ അത്യാവശ്യ കൃത്യനിര്‍വഹണത്തിന് ......
ഇന്റര്‍-പ്രയര്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍അബ്ബാസിയ സെന്റ് തോമസ് വിജയികളായി
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍, 'മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍' എവറോളിങ്ങ് ട്രോഫിയ്ക്കു വേണ്ടി നടത്തിയ രണ്ടാമത് ഇന്റര്‍-പ്രയര്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ അബ്ബാസിയ സെന്റ് തോമസ് പ്രാര്‍ത്ഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാല്‍മിയ സെന്റ് ജോണ്‍സ് പ്രാര്‍ത്ഥനായോഗത്തിനാണ് രണ്ടാം സ്ഥാനം.
ഫെബ്രുവരി ......
എന്‍.ആര്‍.ഐ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ സംരംഭമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍ഹാന്‍സിംഗ് എക്‌സ്പ്റ്റാരിയേറ്റ്‌സിന്റെ (ഫീല്‍) ആഭിമുഖ്യത്തില്‍ കുവൈത്തിലാദ്യമായി എന്‍.ആര്‍.ഐ സംഗമം നടത്തുന്നു. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ഹോട്ടല്‍ റമദ ഇന്റര്‍ നാഷണലിലാണ് സെമിനാര്‍ നടക്കുന്നത്. സാധാരണക്കാരനായ പ്രവാസിക്ക് തന്റെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തിലേക്കായി ......
യാത്രയയപ്പ് നല്‍കി
കുവൈത്ത് സിറ്റി: 35 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സി ഐ സി സബ് ഹാനിലെ ഇബ്രാഹിംകുട്ടി കൊയിലാണ്ടിക്കു സി ഐ സി വര്‍ക്കേഴ്‌സ് ഫോറം യാത്രയയപ്പ് നല്കി. അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ഉപഹാരം യോഹന്നാന്‍ ചിറ്റേലില്‍ ഇബ്രാഹിം കുട്ടിക്കു സമ്മാനിച്ചു. വില്‍സണ്‍ ജോസഫ്, ജോര്‍ജ്ജ് സക്കറിയ, ......

ദി ലൈറ്റ് ഇസ്ലാമിക് എക്‌സിബിഷന്‍ ചൊവ്വാഴ്ച്ച വരെ നീട്ടി
ബഹ്‌റൈന്‍: അല്‍ അന്‍സാര്‍ സെന്റര്‍ അല്‍ഉമ്മുല്‍ഹസ്സം സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൌണ്ടില്‍ സംഘടിപ്പിക്കുന്ന ദി ലൈറ്റ് ഇസ്ലാമിക് എക്‌സിബിഷന്‍ പൊതുജന താല്പര്യം മാനിച്ച് ചൊവ്വാഴ്ച്ച വരെ നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. എക്‌സിബിഷന്‍ നഗരിയില്‍ ശനിയാഴ്ച്ച നടന്ന സുവനീര്‍ പ്രകാശനം അഹമ്മദ് ഷെരീഫ് ഗ്രൂപ്പ് ഡയറകറ്റര്‍ യൂനിസ് അഹമ്മദ് ഷെരീഫില്‍ നിന്നും ജനാബ്. അബ്ദുല്‍ ......
റഫയില്‍ മീലാദ് സംഗമം
മനാമ: ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന്(ശനി) രാത്രി എട്ടിന് ഈസ്റ്റ് റഫ ദലീല്‍ എക്‌സ്‌ചേഞ്ചിനു മുകളില്‍ മീലാദ് സംഗമം നടക്കും. ബഹ്‌റൈനി പണ്ഡിതനും മഅഹദുദ്ദീനിയ്യ പ്രൊഫസറുമായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാല്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് ......
സമ്പത്തും സൗഭാഗ്യങ്ങളും സമാധാനം പകരില്ല: ജ. ഹാരിസ് ഇബ്‌നു സലീം
മനാമ: അളവറ്റ സമ്പത്തോ പകിട്ടാര്‍ന്ന ജീവിത സൗഭാഗ്യങ്ങളോ മനുഷ്യന് ഒരിക്കലും സമാധാനം നല്‍കുകയില്ലെന്നും മറിച്ച് സര്‍വ്വലോക രക്ഷിതാവിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ടുമാത്രമേ മനുഷ്യമനസില്‍ ശാന്തിയുടെ പൂക്കള്‍ വിടരുകയുള്ളൂ എന്നും യുവ പണ്ഡിതനും വാഗ്മിയുമായ ജനാബ് ഹാരിസ് ഇബ്‌നു സലീം. അല്‍ അന്‍സാര്‍ സെന്റര്‍ ഉമ്മുല്‍ ഹസം സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് ......
യൂത്ത് ഇന്ത്യ ചര്‍ച്ചാ സദസ് നടത്തി
മനാമ: 'ഇ മെയില്‍ ചോര്‍ത്തല്‍: അടിയൊഴുക്കുകളും അന്തര്‍ നാടകങ്ങളും' എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ ചര്‍ച്ച സംഘടിപ്പിച്ചു. ആശിഖ് എരുമേലി വിഷയം അവതരിപ്പിച്ചു. സിനു കക്കട്ടില്‍, അനില്‍ വേങ്കോട്, അഡ്വ.ജലീല്‍, സഈദ് റമദാന്‍ നദ്‌വി, ഫിറോസ് തിരുവത്ര, അബ്ദുല്‍ഖാദര്‍, ഷാഹുല്‍ ഹമീദ്, മുഹമ്മദലി വെളിയംകോട്, അബ്ദുല്‍ സലാം, സിറാജ് പള്ളിക്കര, സെക്രട്ടറി മൂസ കെ. ഹസന്‍, ജോയിന്റ് സെക്രട്ടറി ......
ബഹ്‌റൈനു വേണ്ടി കെസിഇസി പ്രാര്‍ത്ഥന
മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ (കെസിഇസി) ആഭിമുഖ്യത്തില്‍ ബഹ്‌റൈനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ മനാമ തിരുഹൃദയ ദേവാലയത്തിന്റെ സോഷ്യല്‍ ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഫാ. ജോയ് മേനാഞ്ചേരി മുഖ്യസന്ദേശം നല്‍കും.

കെഎംസിസി സഹം സ്വലാത്ത് വാര്‍ഷികം 9ന്
സഹം: കെഎംസിസി സഹം ഏരിയാകമ്മിറ്റി നടത്താറുള്ള മാസാന്ത സ്വലാത്ത് ഹല്‍വ വാര്‍ഷികവും പ്രവാചക പ്രകീര്‍ത്തന സദസും ഫെബ്രുവരി ഒന്‍പതിനു രാത്രി എട്ടുമുതല്‍ സഹം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്രസ ഹാളില്‍ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സ്വലാത്ത് ഹല്‍ഖ, മൗലീദ് പാരായണം, കൂട്ട പ്രാര്‍ഥന എന്നിവയുണ്ടാകും. വിവരങ്ങള്‍ക്ക്: 95175383.
എയര്‍ ഇന്ത്യ കോഴിക്കോട്-സലാല വിമാനം റദ്ദാക്കുന്നു
മലപ്പുറം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-സലാല വിമാനം 15 മുതല്‍ റദ്ദാക്കുന്നു. പൈലറ്റുമാരുടെ ജോലിസമയം പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കും ആറിനും ഇടയില്‍ പൈലറ്റുമാരെ കഴിവതും ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കിയിരിക്കുന്നത്. ......
78 തടവുകാര്‍ക്ക് പൊതുമാപ്പ്
മസ്‌കറ്റ്: വിദേശികളുള്‍പ്പെടെ 78 തടവുകാര്‍ക്ക് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് പൊതുമാപ്പ് അനുവദിച്ചു. വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്ന ഇവരില്‍ 48 പേര്‍ ഒമാന്‍ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ വിദേശികളും.
ഐഎസ്‌സി കേരളവിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാവിഭാഗം സൗജന്യ മെഡിക്കല്‍ , രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 800 പേര്‍ പങ്കെടുത്തു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പിനെത്തിയിരുന്നു. ഐഎസ്‌സി ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യ മന്ത്രാലയം, ബദര്‍ അല്‍ സലാമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കാന്‍സര്‍ അവേര്‍നസ് ......
സ്വകാര്യമേഖലയില്‍ നബിദിന അവധി നാലിന്
മസ്‌കറ്റ്: ഒമാനില്‍ നബിദിന അവധികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി നാല്, അഞ്ച് തീയതികളിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാലാം തീയതിയും അവധിയായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആറിനും സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ചിനും പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് തൊഴില്‍ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസിര്‍ അല്‍ ബക്‌റി, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ......
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ തോമസ് മാഷിനെ ഓര്‍മ്മയില്ലേ? അങ്ങനെ ഒരു പ്രത്യേകത കണക്കിനുണ്ട്, എല്ലാ വിഷയത്തിലും കണക്കിന്റെ ഒരു സാന്നിധ്യം ഉണ്ടാകും. ഇവിടെ കണക്ക് അധ്യാപകര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വരുന്നു. ഈ അധ്യാപകര്‍ക്ക് കണക്കുമായി ...
തുടര്‍ന്നു വായിക്കുക ...പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടി വര്‍ധന. ഓഹരി വിപണിയില്‍ പ്രവേശിച്ച ഫേസ്ബുക്കിന് പുതിയ വിപണി പ്രതീക്ഷ നല്‍കുകയാണ് ഇന്ത്യ. 132 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് നേടിയത്. ...
തുടര്‍ന്നു വായിക്കുക ...ടെക് ലോകത്തിലെ ഏറ്റവും വലിയ നഷ്ടമായി വിശേഷിപ്പിക്കാവുന്ന ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് ശേഷം വീണ്ടും സ്റ്റീവ് വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ സ്റ്റീവിന്റെ വ്യാജനാണ് രംഗത്ത്. തായ്‌വാനിലെ ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ഇതിനെല്ലാം ...
തുടര്‍ന്നു വായിക്കുക ...Loading...










