News Flash
X

ഖത്തറിൽ നിന്നും സംഘടനകൾക്ക് കീഴിലെ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം വിമാനം പറത്തി ഇൻകാസ്

ദോഹ: ഖത്തറില്‍ നിന്ന് സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ആദ്യം വിമാനം പറത്തി എന്ന ബഹുമതി ഇനി കോൺഗ്രസ്സിന്റെ ഖത്തർ ഘടകമായ ഇൻകാസിന് സ്വന്തം. ഏറെ അനിശ്ചിതത്ത്വങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് കൊണ്ട് പ്രാദേശിക ഇന്ന് പുലർച്ചെ 2: 20ന്നു 5 കുട്ടികളുൾപ്പെടെ 176 യാത്രക്കാരുമായി ഇൻഡിഗോ വിമാനം ദോഹ ഹമ്മർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു.

വളരെയേറെ ബുദ്ദിമുട്ടിയെങ്കിലും അവസാനം ഖത്തറിൽ നിന്നും സംഘടനകൾ നേതൃത്വം കൊടുക്കുന്ന ആദ്യ ചാർട്ടേർഡ് വിമാനത്തിന് നേതൃത്വം നൽകാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന്
ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല ഗള്‍ഫ് മലയാളിയോട് പറഞ്ഞു. . വിമാനത്തിൽ പാവപ്പെട്ട അഞ്ചു യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും അനുവദിച്ചിട്ടുണ്ട്. ഇതോട് കൂടി നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന ഖത്തറിലെ മലയാളികൾക്കും, ചാർട്ടേർഡ് വിമാനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന വിവിധ സംഘടനകൾക്കും ആശ്വാസവും ആത്മവിശ്വാസവും നൽകുകയാണ്.

 

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച്ച രാവിലെ 10.30ന് ബംഗളൂരുവിലേക്കാണ്.