Tuesday, March 9, 2021

mtp

4080 POSTS0 COMMENTS

മരണം പത്ത്: സൗദിയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1701 പേര്‍ക്ക്

റിയാദ്: 9 വിദേശികളടക്കം വെള്ളിയാഴ്ചയും സൗദി അറേബ്യയില്‍ പത്ത് പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം 219 ആയി. പുതുതായി രോഗം ബാധിച്ചത് 1701 പേര്‍ക്കാണ്. ഇതുവരെ സൗദിയില്‍ രോഗബാധിതരായവര്‍...

ഖത്തറില്‍ കാസര്‍കോഡ് സ്വദേശി പനി ബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ കാസര്‍കോഡ് സ്വദേശി പനിബാധിച്ചു മരിച്ചു. പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50) ആണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയിയല്‍ ഗ്രോസറി നടത്തിവരികയായിരുന്നു....

തടസ്സം നീങ്ങി; കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം നാളെ പുറപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിച്ചു. കുവൈത്തില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ നാളെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും പുറപ്പെടും. കൊച്ചിയിലേക്ക് ഉച്ചക്ക് 1.45ന്...

ഖത്തറില്‍ ഇന്ന് 1311 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം 20,000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 1311 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 20201 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

ബഹ്‌റയ്ന്‍-കൊച്ചി വിമാനം 4.30ന് പുറപ്പെടും; 177 യാത്രക്കാരും അഞ്ച് കുഞ്ഞുങ്ങളും

മനാമ: പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ബഹ്‌റയ്ന്‍-കൊച്ചി വിമാനം വൈകീട്ട് 4.30ന് പുറപ്പെടും. 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ ഉണ്ടാവുക. ഉച്ചക്ക് 12 മണിയോടെ യാത്രക്കാരെല്ലാവരും ബഹ്‌റയ്ന്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തി. സാമൂഹിക അകലം...

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന്...

കോവിഡ് പ്രതിരോധത്തിന് 215 സ്‌റ്റേഷനുകളില്‍ 5231 ട്രെയിന്‍ കോച്ചുകള്‍; കേരളത്തില്‍ മൂന്ന് സ്‌റ്റേഷനുകള്‍

ന്യൂഡല്‍ഹി: 5231 റെയില്‍ കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കും. വിവിധ സംസ്ഥാനങ്ങളിലെ 215 സ്‌റ്റേഷനുകളിലായാണ് ഈ കോച്ചുകല്‍ വിന്യസിക്കുക. കേരളത്തില്‍ പാലക്കാട്, എറണാകുളം, ഷൊര്‍ണൂര്‍ സ്റ്റേഷനകളിലാണ് ഈ സൗകര്യം ഉണ്ടാവുക. പാലക്കാട് റെയില്‍വേയുടെ...

റിയാദില്‍ നിന്നു കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു; യാത്രക്കാര്‍ക്ക് വെറും തെര്‍മല്‍ ടെസ്റ്റ് മാത്രം

ഷക്കീബ് കൊളക്കാടന്‍ റിയാദ്: പ്രവാസി ഇന്ത്യക്കാരുമായി സൗദി അറബ്യയില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. 152 യാത്രക്കാരുമായി റിയാദില്‍ നിന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിമാനം ഉയര്‍ന്നത്. രാത്രി...

ഖത്തറില്‍ കൊറോണ മൂര്‍ധന്യത്തില്‍; അതീവ ജാഗ്രത വേണം

ദോഹ: ഖത്തറില്‍ കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യത്തിലാണെന്നും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. പൊതുജനങ്ങള്‍ കുടുംബ സന്ദര്‍ശനവും മതപരമായ...

കൊറോണയുടെ സാമൂഹിക വ്യാപനം കണ്ടെത്താന്‍ ഖത്തറില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ്

ദോഹ: രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിനും സാമൂഹിക വ്യാപനം തിരിച്ചറിയുന്നതിനും ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, എച്ച്എംസി ആംബുലന്‍സ്, എച്ച്എംസി ലബോറട്ടറീസ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവയുടെ...

പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും

കൊച്ചി: അബൂദബിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പേരെയും വഹിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനം ബുധനാഴ്ച രാത്രി 10.09നാണ് കേരളത്തിന്റെ മണ്ണിലിറങ്ങിയത്....

സൗദിയില്‍ ഇന്ന് 10 മരണങ്ങള്‍; 1793 പേര്‍ക്ക് കോവിഡ്; ആയിരത്തിലേറെ പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു. ഇന്ന് 10 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. 1793 പേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു. ഒമ്പത് പ്രവാസികളും ഒരു സൗദി പൗരനുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ...

യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു

അബൂദബി: ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം പ്രവാസികളുമായി ആദ്യവിമാനം അബൂദബിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് 177 പേരുമായി എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊറോണ ലക്ഷണം അറിയാനുള്ള റാപ്പിഡ്...

ആരോഗ്യ സേതു ആപ്പിനെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍ റിട്ട് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...

കോവിഡ് കാലത്തും ഗരന്‍ഗവൂ; മിഠായി ബസ്സുകള്‍ കുട്ടികളെ തേടി വീട്ടിലെത്തും(വീഡിയോ കാണാം)

ദോഹ: കോവിഡിന്റെ പരിമിതികളിലും ഗരന്‍ഗവൂ ആഘോഷിക്കാനൊരുങ്ങി ഖത്തര്‍. കുട്ടികള്‍ക്കുള്ള മിഠായികളും നട്ട്‌സുമായി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അലങ്കരിച്ച ബസ്സുകള്‍ ഇന്ന് രാത്രി വീടുകളിലെത്തും. കുരുന്നുകളുടെ ഉല്‍സവമായ ഗരന്‍ഗവൂ റമദാന്‍ 14ന്റെ നോമ്പുതുറ കഴിഞ്ഞ ഉടനെയാണ്...

യുഎഇയില്‍ നിന്ന് നാട്ടിലേക്കു പുറപ്പെടുന്ന ആര്‍ക്കും കോവിഡില്ല

ദുബയ്: നാട്ടിലേക്ക് പുറപ്പെടാനായി ദുബയ്് വിമാനത്താവളത്തില്‍ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയായി. ഇവരില്‍ ആര്‍ക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ദുബയ് ആരോഗ്യ അതോറിറ്റിയുടെ വിദഗ്ധ സംഘമാണ്...

കേരളത്തില്‍ ഇന്നും ആര്‍ക്കും കോവിഡ് ഇല്ല; അഞ്ച് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിന് തുടര്‍ച്ചയായി മൂന്നാമത്തെ ആശ്വാസദിനം. ഇന്നും സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് പോസിറ്റീവ് ആയില്ല. ഇന്ന് അഞ്ച്‌പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോഡ് 2 പേര്‍ക്കുമാണ് ഇന്ന് രോഗമുക്തി ലഭിച്ചത്....

വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; മരണം 11 ആയി; ആയിരത്തോളം പേര്‍ ആശുപത്രിയില്‍ (വീഡിയോ കാണാം)

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ പ്‌ളാന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു. ചികിത്സയിലുള്ള 1000ഓളം പേരില്‍ 25 പേരുടെ നില ഗുരുതരമാണ്. ഇരുപത് ഗ്രാമങ്ങളില്‍ നിന്നായി...

ഖത്തറില്‍ ഇന്ന് 918 പേര്‍ക്കു കൂടി കോവിഡ്; 216 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 918 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 18890 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യസംഘം രാത്രി 9.40ന് കൊച്ചിയില്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്കു പുറപ്പെട്ടു. ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും രണ്ടാമത്തേത് കരിപ്പൂരില്‍ നിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക്...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4080 POSTS0 COMMENTS
1592 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read