Tuesday, July 27, 2021

mtp

9003 POSTS0 COMMENTS

ഖത്തറില്‍ പോലിസ് വേഷത്തില്‍ പണം തട്ടിയ നാല് പേര്‍ അറസ്റ്റില്‍

ദോഹ: പോലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തെ ദോഹയില്‍ അറസ്റ്റ് ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്....

എപ്പോഴാണ് നാടണയാനാവുക; യുഎഇ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം പേര്‍

ദുബയ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ യുഎഇ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്. എംബസി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തവരില്‍...

സൗദി 70 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്; ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി പോവും

റിയാദ്: കൊറോണ വ്യാപനം വന്‍പ്രതിസന്ധി സൃഷ്ടിച്ച സൗദി അറേബ്യയില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സൂചന നല്‍കി ധകാര്യമന്ത്രി. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ...

ഖത്തറില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കക്കാരെ നാട്ടിലെത്തിച്ചു തുടങ്ങി

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിമാനയാത്രാ നിയന്ത്രണം മൂലം ഖത്തറില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കക്കാര്‍ ഇന്ന് മുതല്‍ നാട്ടിലേക്ക് മടങ്ങും. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് ഇവരുടെ യാത്ര. മെയ് 16നുള്ളില്‍ മുഴുവന്‍ പേരെയും...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി. ഇതില്‍ 31 പേരും യുഎഇയിലാണ്. യുഎഇ, കുവൈത്ത്,...

കണ്ണൂര്‍ സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്: കണ്ണൂര്‍ ജില്ലയിലെ വളപട്ടണം അരോളി സ്വദേശി സുജയന്‍ മേപ്പേരി (54) ശനിയാഴ്ച ഉച്ചക്ക് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താമസസ്ഥലത്തു വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റബുവയിലെ അല്‍ ഹയാത്ത് നാഷണല്‍...

കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ ദുബയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി

ദുബയ്: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ ഏപ്രില്‍ 28 മുതല്‍ ദുബയില്‍ കാണാതായി. ദുബയില്‍ ലിമോസിന്‍ കാര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ശ്രീധരന്‍ ദേവകുമാറിനെ(54)യാണ് കാണാതായതായി നയിഫ് പോലിസ് സ്‌റ്റേഷനില്‍...

കോവിഡ് പ്രതിരോധം: ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയിലേക്ക്

ദുബയ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 88 അംഗ സംഘമാണ് യുഎഇയില്‍ എത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ യുഎഇക്കുള്ള ഇന്ത്യയുടെ...

സോഷ്യല്‍ മീഡിയയില്‍ മുസ്ലിം വിരുദ്ധ പ്രചാരണം; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കെതിരേ കൂടി നടപടി

ദുബയ്: ഇന്ത്യന്‍ എംബസി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്ക് അറുതിയായില്ല. ഇസ്ലാമിനും മുസ്ലികള്‍ക്കുമെതിരേ വെറുപ്പ് പടര്‍ത്തുന്ന പോസ്റ്റുകളുടെ പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ജോലി നഷ്ടപ്പെട്ടതായി...

ഏഴ് പേര്‍ കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു: ആകെ രോഗബാധിതര്‍ 25000 കവിഞ്ഞു

ഷക്കീബ് കൊളക്കാടന്‍ റിയാദ്: കോവിഡ് 19 ബാധിച്ചു സൗദിയില്‍ ഏഴു പേര്‍ കൂടി ശനിയാഴ്ച മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 176 ആയി. 1,362 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. കോവിഡ് കേസുകള്‍ 25459...

ബഹ്‌റൈനില്‍ 103 പേര്‍ക്കു കൂടി കോഡിവ്; 68 പ്രവാസികള്‍

മനാമ: ബഹ്റൈനില്‍ 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 68 പേര്‍ പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 പേര്‍ക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു. നിലവില്‍ 1,698 പേരാണ് വിവിധ ചികില്‍സാലയങ്ങളില്‍...

കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിനിടയില്‍ മലയാളി നഴ്‌സിന് പിറന്നാള്‍ കേക്ക് സമ്മാനിച്ച് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

ദുബയ്: അത്യാഹിത വിഭാഗത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിനിടയില്‍ പിറന്നാള്‍ മറന്ന മലയാളി നഴ്‌സിന് സര്‍പ്രൈസുമായി സഹപ്രവര്‍ത്തകര്‍. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തിരുവനന്തപുരം സ്വദേശി അഞ്ജു അംബിദാസിനാണ് പിപിഇയിലെത്തിയ സഹപ്രവര്‍ത്തകര്‍ പിറന്നാള്‍...

ഞായറാഴ്ച പൂര്‍ണ അവധി: കടകള്‍ തുറക്കരുത്; ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല; ടൂവീലറില്‍ ഒരാള്‍ മാത്രം

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് പൂര്‍ണ അവധി ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്നേദിവസം, കടകള്‍ തുറക്കാന്‍ പാടുള്ളതല്ല. ആളുകള്‍ വാഹനങ്ങളുമായി...

ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദോഹയ്ക്കും സമീപങ്ങളിലുമുള്ള തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ന്...

കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ; എട്ടുപേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു വയനാട് സ്വദേശിക്കും കണ്ണൂര്‍ ജില്ലക്കാരനുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. എട്ടു പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ ആറും...

മക്കയില്‍ സംഘര്‍ഷം; ആറുപേര്‍ അറസ്റ്റില്‍

മക്ക: മക്കയിലുള്ള ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ആറു സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ്...

റിയാദില്‍ മലയാളി യുവാവ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ്(36) ആണ് മരിച്ചത്. അല്‍ ഹസയിലെ...

ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്ന്് കുവൈത്ത് സ്ഥാനപതി...

ഖത്തറില്‍ 776 പേര്‍ക്കു കൂടി കോവിഡ്; 98 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 14,027 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

ഖത്തറില്‍ കംപ്യൂട്ടര്‍ കാര്‍ഡുകള്‍ രണ്ട് മാസത്തേക്ക് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും

ദോഹ: മുഴുവന്‍ സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ്(കംപൂട്ടര്‍ കാര്‍ഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ സൗകര്യമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
9003 POSTS0 COMMENTS
733 POSTS0 COMMENTS

Most Read