ക്രെഡിറ്റ് സ്വീസ് ബാങ്കിനെ യുബിഎസ് ഏറ്റെടുത്തു

ബേണ്‍: ക്രെഡിറ്റ് സ്വീസ് ബാങ്കിനെ (Credit Suisse) യുബിഎസ് (UBS) ഏറ്റെടുത്തു. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലെ തളര്‍ച്ച ഒഴിവാക്കാനാണ് ബിസിനസ് വൈരിയായ യുബിഎസ് ഏറ്റെടുത്തത്. സ്വിസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഏറ്റെടുക്കല്‍ നടപടി.

ക്രെഡിറ്റ് സ്വീസ് ബാങ്കിന്റെ ഉടമസ്ഥാവകാശം രണ്ട് ബില്യണ്‍ ഡോളര്‍ നല്‍കിയാണ് യുബിഎസ് സ്വന്തമാക്കിയത്. ഇരു ബാങ്കുകള്‍ക്കും ശക്തി പകരാനായി സ്വിസ് സെന്‍ട്രല്‍ ബാങ്ക് 108 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായമായി കൈമാറുകയും ചെയ്തു.

പുതിയ നീക്കത്തിലൂടെ ഇരു ബാങ്കുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്കു തിരികെ വരുമെന്നാണ് സ്വിസ് സാമ്പത്തിക നിരീക്ഷക അഥോറിറ്റിയുടെ പ്രതീക്ഷ. യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വിസ് ബാങ്കിംഗ് കോര്‍പ്പറേഷനെ ലയിപ്പിച്ച് രൂപം കൊണ്ടതാണ് യുബിഎസ്.