ദുബൈ: 2021ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ യുഎഇയില്‍ താമസിക്കുന്ന 11 പേര്. ഇവരുടെ എല്ലാവരുടെയും കൂടി മൊത്തം സമ്പത്ത് 43.4 ബില്ല്യന്‍ ഡോളറാണ്. മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനും ഉടമയുമായ പാവേല്‍ ദുറോവ് ആണ് യുഎഇയിലെ ഏറ്റവു സമ്പന്നന്. 17.2 ബില്ല്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യമെന്ന് ഫോര്‍ബ്സ് ബുധനാഴ്ച്ച പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ഇത് യുഎഇയിലെ മൊത്തം ബില്ല്യനര്മാരുടെ സമ്പാദ്യത്തിന്റെ 40 ശതമാനം വരും.
ഫോര്‍ബ്സിന്റെ 200 ധനികരുടെ പട്ടികയില്‍ ലോകത്ത് 112ാം സ്ഥാനത്താണ് ദുറോവ്. ഈയടുത്ത കാലത്ത് വാട്ട്സാപ്പ് പുതിയ പ്രൈവസി പോളിസി പ്രഖ്യാപിച്ചതിന് പിന്നാല ദുറോവിന്റെ സമ്പത്ത് കുതിച്ചു കയറിയിരുന്നു. ഒരൊറ്റ വര്‍ഷം കൊണ്ട് 405 ശതമാനം വര്‍ധനയാണുണ്ടായത്. 2020ല്‍ 3.4 ബില്ല്യന്‍ വരുമാനമുണ്ടായിരുന്നത് 2021ല്‍ 17.2 ബില്ല്യന്‍ ആയി ഉയര്‍ന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മലയാളിയായ പ്രവാസി വ്യവസായി എം എ യൂസുഫലിയാണ്. 4.8 ബില്ല്യനാണ് യൂസുഫലിയുടെ സമ്പാദ്യം. മലയാളികളായ രവി പിള്ള(2.5 ബില്ല്യന്‍) അഞ്ചാം സ്ഥാനത്തും സണ്ണി വര്‍ക്കി(1.4 ബില്ല്യന്‍) 11ാം സ്ഥാനത്തുമാണ്. മാജിദ് അല്‍ ഫുത്തൈം ആന്റ് ഫാമിലി(3.6 ബില്ല്യന്‍), അബ്ദുല്ല അല്‍ ഗുറൈര്‍ ഫാമിലി(2.8 ബില്ല്യന്‍), മിക്കി ജഗ്തിയാനി(2.8 ബില്ല്യന്‍), ഹുസൈന് സജ്വാനി(2.4 ബില്ല്യന്‍), അബ്ദുല്ല അല്‍ ഫുത്തൈം ഫാമിലി(2.2 ബില്ല്യന്‍), തക്ഷിന് ഷിനവത്ര(2 ബില്ല്യന്‍), സാകേത് ബര്മന്(1.8 ബില്ല്യന്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് യുഎഇക്കാര്‍.
ALSO WATCH