ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നമെന്ന നിലയില്‍ നിരോധിച്ച പബ്ജി മൊബൈല്‍ ഗെയിമിന് പകരം പുതിയ ഗെയിം പ്രഖ്യാപിച്ച് ഇന്ത്യ. ഫസ്റ്റ് പഴ്‌സന്‍ ഷൂട്ടര്‍ ഗെയി ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ലോഞ്ച് ചെയ്തത്. ഫൗജി (FAU-G) എന്നാണ് ഗെയിമിന്റെ പേര്. Fearless And United-Guards എന്നു പൂര്‍ണരൂപം. ഫൗജി എന്ന ഹിന്ദിവാക്കിനു സൈന്യം (സൈനികന്‍) എന്നാണ് അര്‍ഥം.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു പിന്തുണ നല്‍കി ഒരുക്കുന്ന ഗെയിം കളിക്കാര്‍ക്ക് സൈനികരുടെ ത്യാഗത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കുമെന്നും ഗെയിമില്‍ നിന്നുള്ള വരുമാനത്തിന്റെ 20% വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഭാരത് കേ വീര്‍ ട്രസ്റ്റിലേക്കു സംഭാവന ചെയ്യുമെന്നും അക്ഷയ് കുമാര്‍ ട്വീറ്റില്‍ പറഞ്ഞു.
ബംഗളൂരു കമ്പനിയായ എന്‍കോര്‍ ഗെയിംസ് ഒരുക്കുന്ന സൗജന്യ ഗെയിം ആന്‍ഡ്രോയ്ഡിലും ഐഒഎസിലും എത്തും.