ദോഹ: ഖത്തര്‍ അല്‍ ഷഹാനിയയിലെ തെരുവ് കച്ചവട കേന്ദ്രങ്ങളില്‍ ബലദിയ അധികൃതരുടെ മിന്നല്‍ പരിശോധന നടന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുഅയിത്താര് ഉം അല്‍ സബര്‍ പ്രദേശത്താണ് പ്രധാനമായും അന്വേഷണങ്ങള്‍ നടന്നത്. 2017 നിയമനമ്പര് 18 മുഖാന്തരമാണ് പൊതു ശുചിത്വം മുന്‍ നിര്‍ത്തി അധികൃതര്‍ പരിശോധന നടതിയത്. നിരവധി നിയമ ലംഘനങ്ങളും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്പന നടത്തല്‍, ശുചിത്വമില്ലായ്മ തുടങ്ങിയ നിയമ ലംഘനങ്ങള്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കേസ് ചുമത്തിയതായും പിഴ ശിക്ഷ വിധിച്ചതായും അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.