ബി 4 ബ്ലേസുമായി സഹകരിച്ച് കൂടുതൽ മാധ്യമങ്ങൾ

B4 Blaze

അയ്യപ്പൻ ശ്രീകുമാർ സ്ഥാപിച്ച ബി 4 ബ്ലേസ് എന്റർടൈൻമെന്റ് വെബ്‌സൈറ്റുമായി സഹകരിച്ച് കൂടുതൽ മാധ്യമങ്ങൾ. ഇത്തവണ മാധ്യമ ഭീമനായ അവെനിർ ടെക്‌നോളജി വിനോദ വാർത്താ പ്ലാറ്റ്‌ഫോമായ സിനിമാവില്ലയ്ക്കായാണ് ബി 4 ബ്ലേസുമായി ഒന്നിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിനോദ, വിപണന സേവനങ്ങളുടെ സഹകരണത്തിനായി ബി 4 ബ്ലെയ്സ്, ബി 4 ഹോസ്റ്റിംഗ് എന്നിവയുമായാണ് അവെനിർ ടെക്‌നോളജി അവരുടെ പ്രവർത്തനം ആരംഭിച്ചത്.

ബി 4 ബ്ലേസ് വെബ്സൈറ്റുമായുള്ള സഹകരണത്തിലൂടെ ന്യൂസ് നെറ്റ്വർക്കുകൾക്ക് ഡിജിറ്റൽ റീച്ചിൽ മികച്ച വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അവെനിർ ടെക്‌നോളജിയുടെ സ്ഥാപകനായ ഇർഷാദ് എം ഹസ്സൻ പറഞ്ഞത്. ഡിജിറ്റൽ മീഡിയയുടെ തന്നെ വിശാലമായ രംഗത്തെ മുൻനിര കമ്പനികളിലൊന്നാണ് അവെനിർ ടെക്നോളജി. ഗുഡ്‌വിൽ എന്റർടൈൻമെന്റ്, ഫ്രൈഡേ ഫിലിം ഹൗസ്, ഇ 4 എന്റർടൈൻമെന്റ്, ഗോപി സുന്ദർ മ്യൂസിക് കമ്പനി, അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ദി പ്രൈംടൈം തുടങ്ങി നിരവധി പ്രമുഖ നിർമ്മാണ കമ്പനികളുമായി അവെനിർ ടെക്നോളജിയ്ക്ക് ഇതിനകം തന്നെ പങ്കാളിത്തമുണ്ട്.

STAR

ബി 4 ബ്ലെയ്‌സ് ജയ്ഹിന്ദ് ടിവി, ശാന്തിഗിരി ആശ്രമം എന്നിവയുമായി പ്രവർത്തിച്ചുവരുകയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിൽ ബി 4 ബ്ലേസിനു വലിയ പ്രസിദ്ധിയാണ് ഉള്ളത്. സിനിമ ന്യൂസ് വെബ് സൈറ്റുകളെയും സോഷ്യൽ മീഡിയ പേജുകളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ബി 4 ബ്ലേസ് വെബ്സൈറ്റുമായുള്ള സഹകരണത്തോടെ, വാർത്ത നെറ്റ് വർക്കുകളുടെ വ്യാപ്തി കൂട്ടാനും വാർത്തകൾ കൂടുതൽ പേരിലേക്ക് എത്തിച്ചേരാനും മറ്റ് സൈറ്റുകളെ ഇവർ സാങ്കേതികപരമായി സഹായിക്കുന്നു.

പ്രമുഖ കമ്പനികൾ ഈ ആശയത്തെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും മാധ്യമങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ഡിസംബർ മാസത്തോടെ 50 പേരെ കൂടി ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും ബി ഫോർ ബ്ലേസ്‌ മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ ശ്രീകുമാർ പറഞ്ഞു.