ദോഹ: ഖത്തറില്‍ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് പ്രത്യേക സിം കാര്‍ഡ് പാക്കേജുമായി ഉരീദു. 35 റിയാലാണ് സന്ദര്‍ശകര്‍ക്കുള്ള സിമ്മിന്റെ വില. ഇതില്‍ 250 എംബി ഡാറ്റയും 25 ലോക്കല്‍ മിനിറ്റുകളും 25 ഇന്റര്‍നാഷനല്‍ മിനിറ്റുകളും ലഭിക്കും. 30 ദിവസമാണ് സിമ്മിന്റെ വാലിഡിറ്റി.
സന്ദര്‍ശകര്‍ക്കുള്ള മൊബല്‍ ബ്രോഡ്ബാന്‍ഡ് ഒപ്ഷനും ഉണ്ട്. 300 റിയാലിന് ഈ പാക്കേജ് എടുത്താല്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള 40 ജിബി ഡാറ്റ കിട്ടും. ഈ പാക്കേജില്‍ മൈഫൈ ഡിവൈസ് സൗജന്യമാണ്.
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ബാഗേജ് കലക്ഷന്‍ ഏരിയയില്‍ ഉള്ള ക്യുഡിഎഫ് ഷോപ്പില്‍ വിസിറ്റര്‍ സിം ലഭിക്കും.