Saturday, July 31, 2021
Home Business ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഇനി 'ഖത്തരി ക്വാളിറ്റി മാര്‍ക്ക്'

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഇനി ‘ഖത്തരി ക്വാളിറ്റി മാര്‍ക്ക്’

ദോഹ: ദേശീയ ഉല്‍പ്പന്നങ്ങളെ പ്രാദേശിക, മേഖലാ, ആഗോള തലത്തില്‍ കൂടുതല്‍ മല്‍സരക്ഷമമാക്കാനും ഗുണനിലവാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഖത്തറി ക്വാളിറ്റി മാര്‍ക്ക് തയ്യാറാക്കി. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി ഉദ്ഘാടനം നിര്‍വഹിച്ചു.

അല്‍ ഖത്തരിയ ഫോര്‍ പ്രൊഡക്ഷന്‍ ഓഫ് റീഇന്‍ഫോഴ്‌സിങ് സ്റ്റീലിന് ആണ് രാജ്യത്ത് ആദ്യമായി ഖത്തരി ക്വാളിറ്റി മാര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിരവധി ഗുണനിലവാരങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇത് നല്‍കുക.

ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്റ് മെട്രോളജി ആണ് ഖത്തരി ക്വാളിറ്റി മാര്‍ക്ക് എന്ന ബാഡ്ജ് നല്‍കുക. ഇത് കമ്പനികള്‍ക്ക് പരസ്യങ്ങളിലും ഉല്‍പ്പന്നങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

Prime Minister launches Qatari Quality Mark

Most Popular