ഖത്തര്‍ ഫാര്‍മ ഏപ്രില്‍ അവസാനത്തോടെ മാസം 60 ലക്ഷം മാസ്‌ക്കുകള്‍ ഉല്‍പ്പാദിപ്പിക്കും

qatar pharma

ദോഹ: ഏപ്രില്‍ മാസം അവസാനത്തോടെ ഖത്തര്‍ ഫാര്‍മ മാസം 60 ലക്ഷം മാസ്‌ക്കുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ചെയര്‍മാന്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സുലൈത്തി. സര്‍ജിക്കല്‍ ടൈപ്പ് മാസ്‌ക്കുകളാണ് ഉല്‍പ്പാദിപ്പിക്കുക. പ്രാദേശിക ആവശ്യത്തിനുള്ള മാസ്‌ക്കുകളില്‍ വലിയൊരു ഭാഗം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനാവും.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പച്ചമരുന്ന് ഖത്തര്‍ ഫാര്‍മ ഈയിടെ വികസിപ്പിച്ചിരുന്നു. ക്ലിനിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ഈ ഉല്‍പ്പന്നം ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

Qatar Pharma to have capacity to produce 6 mn masks a month by April-end