Tuesday, May 11, 2021
Home Business റോയല്‍ അലയന്‍സ് ഗ്രൂപ്പ് ഖത്തറില്‍ കോര്‍പറേറ്റ് ഓഫിസ് തുറന്നു

റോയല്‍ അലയന്‍സ് ഗ്രൂപ്പ് ഖത്തറില്‍ കോര്‍പറേറ്റ് ഓഫിസ് തുറന്നു

ദോഹ: റോയല്‍ അലയന്‍സ് ഗ്രൂപ്പിന്റെ(റാഗ്) പുതിയ കോര്‍പറേറ്റ് ഓഫിസ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശെയ്ഖ് മുബാറക് ഖലീഫ ആല്‍ ഥാനി, ശെയ്ഖ് അബൂനാസര്‍ അല്‍ ഖഹ്ത്താനി, ഉബൈദുല്ല എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബിസിനസുകാരുടെ കൂട്ടായ്മകളായ ബിഎന്‍ഐ, ബി2ബി, കെബിഎഫ് പ്രതിനിധികള്‍, ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. അല്‍ വത്തന്‍ സൂഖിനു പിന്‍വശം (എംആര്‍എ റെസ്റ്റോറന്റിന് സമീപം) ആയാണു പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബിസിനസ് കണ്‍സള്‍ട്ടിംഗ്, പിആര്‍ഒ സര്‍വീസസ്, ലിമോസിന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, മെഡിക്കല്‍ ടൂറിസം ആന്‍ഡ് ട്രേഡിംഗ് തുടങ്ങി വിവിധ മേഖലകളിലെ സേവനങ്ങളാണ് റാഗ് നല്‍കുന്നത്.

 

2013ല്‍ ഖത്തറിലെ ദോഹയില്‍ പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ അലയന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തന മികവ് കൊണ്ടും സേവന തല്‍പ്പരത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ 11 സബ്സിഡറി കമ്പനികളുമായി ജൈത്രയാത്ര തുടരുകയാണ്. കേവലം രണ്ട് ജീവനക്കാരുമായി സേവന മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ അലയന്‍സ് ഗ്രൂപ്പ് (RAG) ഇന്ന് 613 ജീവനക്കാരുടെ സമര്‍പ്പിത മികവോടെ മിഡില്‍ ഈസ്റ്റ്, ഇതര രാജ്യങ്ങളില്‍ കര്‍മനിരതരാണ്.

Most Popular