Thursday, September 23, 2021
Home Business സഫാരിയില്‍ മധുര മാമ്പഴക്കാലം

സഫാരിയില്‍ മധുര മാമ്പഴക്കാലം

ദോഹ: ദോഹയിലെ എല്ലാ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും വ്യത്യസ്തങ്ങളായ മാമ്പഴങ്ങള്‍ ഉള്‍പ്പെടുത്തി മാംഗോ പ്രമോഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്ത്യ, പാകിലസ്താന്‍, ശ്രീലങ്ക തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത 35ല്‍ അധികം വ്യത്യസ്ത മാങ്ങകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പ്രമോഷന്‍ ഒരുക്കിയിരിക്കുന്നത്.

 

നീലം, ബദാമി, അല്‍ഫോന്‍സാ, തോട്ടാപുരി, മല്‍ഗോവ, ചൗസ പാകിസ്താന്‍, തായ്ലന്‍ഡ് മാംഗോ തുടങ്ങിയ നിരവധി ഇനം മാമ്പഴങ്ങളാണ് സഫാരിയുടെ ഈ പ്രമോഷനില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ ഫ്രഷ് മാംഗോ കേക്ക്, ഫിഷ് മാംഗോ കറി, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി സഫാരിയുടെ ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഈ പ്രമോഷന്‍ ലഭ്യമാണ്. ജൂണ്‍ 17 മുതല്‍ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമായിരിക്കും

Most Popular