ദോഹ: ഖത്തറിലെ പ്രമുഖ ആരോഗ്യ സേവന കേന്ദ്രമായ അലീവിയ മെഡിക്കല്‍ സെന്ററിന്റെ വെല്‍കെയര്‍ ഫാര്‍മസി ആപ്പ് ലോഞ്ച് ചെയ്തു. മറ്റുള്ള മെഡിക്കല്‍ ആപ്പുകളില്‍ നിന്ന് സവിശേഷമായ നിരവധി ഫീച്ചറുകള്‍ അലീവിയ മെഡിക്കല്‍ സെന്റര്‍ ആപ്പിനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
റേഡിയോളജിക്കല്‍ റിപോര്‍ട്ട് വീട്ടിലിരുന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഓണ്‍ലൈനില്‍ അപ്പോയിന്മെന്റ് എടുക്കാനുള്ള സൗകര്യവുമുണ്ട്. ഇന്‍ഷുറന്‍സ് അഫിലിയേഷന്, ഡിപാര്‍ട്ട്മെന്റ് വിവരങ്ങള്‍, ഡോക്ടര്‍മാരുടെ പ്രൊഫൈല്‍, ഹോം കെയര്‍ ഓപ്ഷന്, ഓണ്‍ലൈന്‍ ഫാര്‍മസി ഓപ്ഷന് തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. 6000ഓളം ഉല്‍പ്പന്നങ്ങളാണ് ആപ്പിലൂടെ ലഭ്യമാവുന്നത്. 24 മണിക്കൂറും ഫാര്‍മസിസ്റ്റുമായി ലൈവ് ചാറ്റ് ചെയ്ത് വിവരങ്ങള്‍ തേടാവുന്നതാണ്. പ്രിസ്ക്രിപ്ഷനും ഇന്‍ഷുറന്‍സ് ക്ലെയിമും ആപ്പിലേക്ക് അപ്ലോഡ് ചെയ്യാം. മരുന്ന് വാങ്ങേണ്ട തിയ്യതി, കഴിക്കേണ്ട സമയം തുടങ്ങിയവ സംബന്ധിച്ച് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.