ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം 6 മണിക്കൂറിനു ശേഷം വീണ്ടും ലഭിച്ചു തുടങ്ങി. 6 മണിക്കൂറുകൊണ്ട് സക്കര്ബര്ഗിനുണ്ടായത് 52,000 കോടി രൂപയുടെ നഷ്ടമാണ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു ഫേസ്ബുക്ക്, സഹ കമ്പനികളായ ഇന്‍സ്റ്റഗ്രാം, വാട്സആപ് എന്നിവ പണിമുടക്കിയത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സിഇഒ സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു.
ഫേസ്ബുക് പ്ലാറ്റ്ഫോമുകളുടെ പണിമുടക്ക് വലിയ നഷ്ടം തന്നെയാണ് സക്കർബെർഗിന് ഉണ്ടാക്കിയിരിക്കുന്നത് . ഓഹരി മൂല്യം 5.5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത് . ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി താഴ്ന്നു . ബ്ലൂംബെര്‍ഗ് ബില്യണയേര്‍സ് ഇന്റക്സില്‍, അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സക്കർബർഗ് പിന്തള്ളിയതായാണ് റിപ്പോർട്ടുകൾ . ആഴ്ചകള്‍ക്കിടയില്‍ നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്.
വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്ബനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം നിലച്ചത്. ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാനോ, പുതിയ സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യാനോ ഇന്‍സ്റ്റഗ്രാം റിഫ്രഷ് ആക്കാനോ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങിലും ഇവ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ്ആപ്പും സ്ഥിരീകരിച്ചു. നീണ്ട മണിക്കൂറുകള്‍ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.
കമ്ബനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ് നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിച്ചു. എന്നാല്‍ എന്താണ് തടസത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.