Monday, August 15, 2022
HomeEdiotrs Pickഫേസ്ബുക്കും വാട്‌സാപ്പും ആറ് മണിക്കുറിലേറെ അപ്രത്യക്ഷമാക്കിയത് ആര്?

ഫേസ്ബുക്കും വാട്‌സാപ്പും ആറ് മണിക്കുറിലേറെ അപ്രത്യക്ഷമാക്കിയത് ആര്?

ഏറെക്കുറെ ഇന്റര്‍നെറ്റിനെ ആകെ നിര്‍വചിക്കുന്ന ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും (Facebook, whatsapp, Instagram) ചരിത്രത്തിലാദ്യമായി ഒരു മണിക്കൂറിലേറെ അപ്രത്യക്ഷമായി (Went down). ഏത് വമ്പന്‍ സൈബര്‍ ആക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഇന്‍ഇന്നലെ ആ ചരിത്രം അവസാനിച്ചു.

ഫേസ്ബുക്ക് എന്ന കമ്പനിക്ക് എന്തു സംഭവിച്ചു എന്നുപോലും വിശദീകരിക്കാന്‍ കഴിയാത്ത ആശങ്കയുടെ 6 മണിക്കൂറുകള്‍. മുന്‍പ് ഒരു മണിക്കൂര്‍ വരെ ഫേസ്ബുക്ക് സേവനങ്ങള്‍ മുടങ്ങിയപ്പോഴൊക്കെ പ്രശ്‌നം എന്താണെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു. എന്നാല്‍, ഇന്നലെ രാത്രി
പ്രശ്‌നം എന്താണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത വിധം വേള്‍ഡ് വൈഡ് വെബില്‍നിന്ന് ഫെയ്‌സ്ബുക്ക് അപ്രത്യക്ഷമായി.

എന്താണ് സംഭവിച്ചത്?
Facebook-Like

ഇന്ത്യന്‍ സമയം ഒക്ടോബര്‍ 5 രാത്രി 9.09. സാന്‍ഫ്രാന്‍സിസ്‌കോയിലെ ക്ലൗഡ്ഫ്‌ലെയര്‍(cloudflare) എന്ന കമ്പനിയുടെ ഓഫിസില്‍ സമയം രാവിലെ 11.39. നെറ്റ്വര്‍ക് ട്രാഫിക്കില്‍ അസാധാരണമായതെന്തോ കണ്ട എന്‍ജിനീയര്‍മാര്‍ അമ്പരന്നു. ഫേസ്ബുക്ക് എന്‍ജിനീയര്‍മാരിലാരോ കമ്പനിയുടെ ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോളില്‍ (ബിജിപി) അപ്‌ഡേറ്റ് നടത്തിയിരിക്കുന്നു. ബിജിപി എന്നാല്‍, ഫേസ്ബുക്ക് സേവനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന കൂറ്റന്‍ കവാടമാണ്. ആ കവാടത്തിലേക്കുള്ള റൂട്ട്മാപ് പിന്തുടര്‍ന്നാണ് ലോകമെങ്ങുമുള്ള ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

ബിജിപിയില്‍ അപ്‌ഡേറ്റ് വരുത്തുക എന്നാല്‍, അതീവഗുരുതരമായ എന്തോ സംഭവിച്ചു എന്നാണര്‍ഥം. കോടിക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന ഒരു മഹാപാത, തിരക്കേറിയ സമയത്തു പൊടുന്നനെ കൊട്ടിയടച്ച പ്രതീതി. ഈ പാത കൊട്ടിയടച്ചതിന് രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ മാത്രം രക്ഷപ്പെടാന്‍ കഴിയുന്ന അതിമാരകമായ സൈബര്‍ ആക്രമണം, അല്ലെങ്കില്‍ സ്വന്തം സെര്‍വറുകളില്‍ ഫെയ്‌സ്ബുക് നടത്തിയ വളരെ പ്രധാനമായ ഒരു അപ്‌ഡേറ്റ് പാളിപ്പോയിരിക്കുന്നു.

ഇന്റര്‍നെറ്റിലെ ഏറ്റവും ശക്തമായ കണ്ടന്റ് ഡെലിവറി, ഡിഡിഒഎസ് സുരക്ഷാ സേവനമായ ക്ലൗഡ്ഫ്‌ലെയര്‍ അറിയാതെ ഫെയ്‌സ്ബുക്കിന്റെ എന്നല്ല, ഒരു കമ്പനിയുടെയും ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ ഒന്നും സംഭവിക്കില്ല.

വിശദമായ പരിശോധനയില്‍, കുഴപ്പത്തിന്റെ ഉത്തരവാദിത്തം തങ്ങളുടേതല്ലെന്നും ഫേസ്ബുക്ക് ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണത്തിനിരയായിട്ടില്ലെന്നും ക്ലൗഡ്ഫ്‌ലെയര്‍ തിരിച്ചറിഞ്ഞു.

അപ്രത്യക്ഷമാവല്‍ ആരോപണങ്ങള്‍ക്കു പിന്നാലെ
Facebook-Down

ഫേസ്ബുക്ക് സേവനങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുന്‍ജീവനക്കാരി ഫ്രാന്‍സെസ് ഹോഗന്‍ സിബിഎസ് ചാനലിലെ ’60 മിനിറ്റ്‌സ് ഓണ്‍ സണ്‍ഡേ’ എന്ന പരിപാടിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തുനിന്നുള്ള ആഭ്യന്തര രേഖകളുടെ പിന്‍ബലത്തോടെയായിരുന്നു ഫ്രാന്‍സെസിന്റെ വെളിപ്പെടുത്തലുകള്‍. കേവലം ആരോപണങ്ങള്‍ മാത്രമായിരുന്നില്ല അത്. അക്രമത്തിനും, വെറുപ്പിനും, വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന ഫേസ്‌ക്കിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു രേഖകള്‍ യുഎസ് നിയമവകുപ്പിനും വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിനും കൈമാറിയ ഫ്രാന്‍സെസ് ടിവി അഭിമുഖത്തില്‍ ആരോപണങ്ങള്‍ അടിവരയിട്ടു.

വെറുപ്പും നുണയും അക്രമങ്ങളും ഫേസ്ബുക്ക് പ്രോല്‍സാഹിപ്പിക്കുന്നു, ഇവയിലൂടെ കമ്പനി വരുമാനമുണ്ടാക്കുന്നു. സമൂഹത്തിന്റെ നന്മയും സുരക്ഷയും അപകടത്തിലാക്കി കമ്പനി ലാഭം കൊയ്യുന്നു തുടങ്ങിയവയായിരുന്നു ഫ്രാന്‍സെസിന്റെ ആരോപണങ്ങള്‍. ഫേസ്ബുക്കിനെതിരെ അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍നിന്നു മുറവിളി ഉയര്‍ന്നു.

അഭിമുഖം സംപ്രേഷണം ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ ഫെയ്‌സ്ബുക്കിനെതിരെ അടുത്ത വെളിപ്പെടുത്തല്‍ എത്തി. 150 കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഡേറ്റ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തിയത് ഹാക്കര്‍ സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഒരാള്‍തന്നെയായിരുന്നു. ഗുരുതരമായ ഈ രണ്ട് ആരോപണങ്ങള്‍ക്കും ഫെയ്‌സ്ബുക് നല്‍കിയ മറുപടിയായിരുന്നു ഈ ‘അപ്രത്യക്ഷമാകല്‍’ എന്നു ചിലരൊക്കെ സംശയിച്ചു.

അമ്പരന്ന് ജീവനക്കാര്‍
ഇന്റര്‍നെറ്റുമായി ബന്ധമറ്റ ഫേസ്ബുക്ക് ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യുക അസാധ്യമായി. ജീവനക്കാര്‍ക്കായുള്ള കമ്പനിയുടെ സോഫ്റ്റ്‌വെയറും അനുബന്ധ ടൂളുകളും ഒന്നും പ്രവര്‍ത്തിച്ചില്ല. സുരക്ഷാവാതിലുകള്‍ പോലും തുറക്കാനായില്ല. നല്ലൊരു ശതമാനം ജീവനക്കാരും വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ അവരവരുടെ വീടുകളിലിരുന്നു ജോലി ചെയ്യുന്ന സാഹചര്യമായതും പ്രശ്‌നം പരിഹരിക്കാന്‍ വൈകി.

ഫെയ്‌സ്ബുക് സെര്‍വറുകള്‍ ഇന്റര്‍നെറ്റ് ബന്ധം ഉപേക്ഷിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതോടെ FACEBOOK.COM എന്ന വെബ്‌സൈറ്റ് വിലാസം വിവിധ ഡൊമെയ്ന്‍ റജിസ്‌ട്രേഷന്‍ കമ്പനികളില്‍ വില്‍പനയ്‌ക്കെത്തിയത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇന്റര്‍നെറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ആ ഡൊമെയ്ന്‍ ഇന്റര്‍നെറ്റിനെ സംബന്ധിച്ച് അതിന്റെ റജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതാണ് ഡൊമെയ്ന്‍ റജിസ്‌ട്രേഷന്‍ കമ്പനികളിലെ ഓട്ടമാറ്റിക് സംവിധാനങ്ങള്‍ ഫെയ്‌സ്ബുക് വിലാസം വില്‍പനയ്ക്കു വയ്ക്കാന്‍ കാരണം.

ഒടുവില്‍ ആശ്വാസം
ആറു മണിക്കൂറിലേറെ ഓഫ്‌ലൈന്‍ ആയിരുന്ന ശേഷമാണ് ഫേസ്ബുക്ക് ബിജിപി വീണ്ടും സജീവമായത്. ഇതോടെ ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നിവ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. തകരാര്‍ സംബന്ധിച്ച് ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ക്ലൗഡ്ഫ്‌ലെയര്‍ എന്‍ജിനീയര്‍മാര്‍ നേരത്തേ മനസ്സിലാക്കിയ വിശദീകരണം തന്നെയാണ് നല്‍കിയിരുന്നത്. ആഭ്യന്തര സെര്‍വറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോണ്‍ഫിഗറേഷന്‍ മാറ്റമാണ് കമ്പനിയെ വലിയ നാണക്കേടിലാക്കിയ പ്രതിസന്ധിക്ക് കാരണമെന്നു കുറിപ്പില്‍ പറയുന്നു. എ്ന്നാല്‍, യാഥാര്‍ത്ഥ്യമെന്തെന്ന് കമ്പനി ഉടമകള്‍ക്കു മാത്രമേ അറിയൂ.
ALSO WATCH

 

Most Popular