Monday, December 5, 2022
HomeEntertainment1985ഉം 2021ഉം മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

1985ഉം 2021ഉം മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയുടെ മഹാനടൻ മമ്മുട്ടിയും പ്രേക്ഷകരുടെ പ്രിയനായിക നാദിയ മൊയ്തുവും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം മലയാള സിനിമയുടെ നിത്യവസന്തങ്ങളാണ് .2011ൽ പുറത്തിറങ്ങിയ ഡബിൾ‍സ്‌ എന്ന ചിത്രത്തിന് ശേഷം രണ്ട് താരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയുന്ന ‘ഭീഷ്മപര്‍വം.

ചിത്രത്തിലെ ഗെറ്റപ്പിൽ മമ്മുട്ടിയും നദിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് ശ്രദ്ധേയമാവുന്നത്.ഇരുവർക്കും പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയുന്നത്.ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ പിറന്നാളിന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Most Popular