Monday, October 25, 2021
HomeEntertainmentഇന്ദ്രജിത്ത് നായകനാവുന്ന ആഹാ നവംബറില്‍

ഇന്ദ്രജിത്ത് നായകനാവുന്ന ആഹാ നവംബറില്‍

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആഹാ നവംബര്‍ 26 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിബിന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്  ദിവസങ്ങള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ തയ്യാറെടുത്തത്.

ടോബിത്ത് ചിറയത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രനാണ് നായിക. കൂടാതെ അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ കാരിമുട്ടം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗായിക സയനോര ഫിലിപ്പാണ് സംഗീത സംവിധാനം. ബിബിന്‍ പോള്‍ തന്നെയാണ് ആഹായുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Most Popular