ഗോപി സുന്ദറുമായുള്ള ബന്ധം വിവാഹത്തിലേക്കെത്താത്തതിന്റെ കാരണം വെളിപ്പെടുത്തി അഭയ ഹിരണ്മയി

ഒരുപിടി ഗാനങ്ങൾകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അഭയ ഹിരണ്മയി. 19-ാം വയസില്‍ ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് അഭയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

14 വര്‍ഷമായുള്ള ലിവിംഗ് റ്റുഗദര്‍ ജീവിതം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വേര്‍പിരിയലിന് ശേഷം അഭയ പറ‌ഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘മുമ്ബുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലും ഞാന്‍ ഹാപ്പിയാണ്. അന്നും ഇന്നും ജീവിതത്തില്‍ എല്ലാത്തിനും കൂടെയുള്ളത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. എഞ്ചിനീയറിംഗ് പഠിച്ച്‌ സംഗീതം കരിയറാക്കിയപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാനെന്തിനാണ് മറച്ച്‌ വയ്ക്കുന്നത്, എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. 14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു.

ആഗ്രഹം തോന്നുമ്ബോള്‍ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു. എന്തോ, അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല. ലിവിംഗ് റ്റുഗദര്‍ ജീവിതം വിവാഹത്തിലേയ്ക്ക് എത്താതിരുന്നതിന് കാരണം അതാണ്. ഇപ്പോള്‍ അതിലുമുപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്. വ്യക്തി ജീവിതത്തിന് പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല.’- അഭയ ഹിരണ്‍മയി പറഞ്ഞു.