Wednesday, May 12, 2021
Home Entertainment ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സി.ടി 100ല്‍ ഇന്ത്യ ചുറ്റാന്‍ നടന്‍ ജിനോ ജോണ്‍

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സി.ടി 100ല്‍ ഇന്ത്യ ചുറ്റാന്‍ നടന്‍ ജിനോ ജോണ്‍

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ബജാജിന്റെ സി.ടി 100 ബൈക്ക് വാങ്ങി അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങി നടന്‍ ജിനോ ജോണ്‍. ഇനി മുതല്‍ തന്റെ യാത്രകള്‍ മഹേഷ് എന്ന ബൈക്കില്‍ ആയിരിക്കും. ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും ഫേസ്ബുക്കില്‍ നടന്‍ കുറിച്ചു. ഇത്ര നാളും ഉപയോഗിച്ചിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കില്ലെന്നും വില്‍ക്കാനാണ് തീരുമാനമെന്നും ജിനോ പറഞ്ഞു.

ജിനോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്:

”കമോണ്‍ട്രാ മഹേഷേ”, എല്ലാവര്‍ക്കും നമസ്‌ക്കാരം,

ഞാന്‍ ബജാജിന്റെ സി.ടി 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍.സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാറും, ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ സി.ടി 100 ബൈക്കിലായിരിക്കും.

ബൈക്കിന് പേരിട്ടു ….’ മഹേഷ് ‘… ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വര്‍ധനവാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധന വിലവര്‍ധനവിന്റെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നത് കൊണ്ട് ഞാന്‍ പ്രതിഷേധിക്കാന്‍ തിരുമാനിച്ചു.

ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്… സിനിമാ അഭിനയത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെക്കാന്‍ ഒരു ട്രാവല്‍ വ്‌ലോഗ് ചാനലും തുടങ്ങി. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു. എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്‌നേഹവും പ്രതീക്ഷിച്ചു കൊണ്ട്, സ്വന്തം ജിനോ ജോണ്‍.

Most Popular