Wednesday, December 7, 2022
HomeEntertainmentഉലകനായകൻ കമൽഹാസന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമൽഹാസന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമൽഹാസന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ. പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായാണ് കമലഹാസൻ എത്തിയത്.

5 വര്‍ഷത്തിനു ശേഷം മണിരത്‌നവുമായി(Mani Ratnam) ഒന്നിക്കാനൊരുങ്ങുകയാണ് ഉലകനായകന്‍. സോഷ്യല്‍ മീഡിയയിലൂടെ കമല്‍ ഹാസന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. കമല്‍ഹാസന്റെ 234ാം ചിത്രമാണ് ഇത്.

കെഎച്ച് 234’ എന്ന് താല്‍ക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറാണ് പുറത്തുവന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ് കമല്‍ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറില്‍ കമല്‍ ഹാസന്‍, മണിരത്നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2024ലാകും ചിത്രം തിയറ്ററില്‍ എത്തുക.

Most Popular