Tuesday, May 24, 2022
HomeEntertainmentനടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു; വധു ജുമൈമ

നടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു; വധു ജുമൈമ

മലയാള സിനിമയിൽ വളരെ ചുരുക്കം സിനിമകളിലൂടെ ശ്രദ്ധേയനായ യുവ നടൻ ലുക്മാൻ വിവാഹിതനാകുന്നതായി റിപ്പോർട്ടുകൾ. മലപ്പുറത്തുകാരി ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വച്ചാണ് വിവാഹം നടക്കുക .

‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌തെ ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലെ നായക കഥാപാത്രം ശ്രദ്ധ നേടിയിരുന്നു . ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവിലിറങ്ങിയ ചിത്രം.

Most Popular