മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രവും ദമ്പതികൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞുമായി നില്‍ക്കുന്ന ആലിയയുടെയും രണ്‍ബീറിന്‍റെയും ബ്ലര്‍ ആയിട്ടുള്ള ചിത്രമാണ്‌ നടി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. റാഹ എന്ന് കുറിച്ച ഒരു ഫുട്‌ബോള്‍ ജഴ്‌സിയുടെ ചിത്രവും പുറകില്‍ കാണാം. രണ്‍ബീര്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ ആയതിനാലാകും മകള്‍ക്കും ഫുട്‌ബോള്‍ ജഴ്‌സി ഒരുക്കിയത് എന്നാണ് ആരാധകപക്ഷം.

കുഞ്ഞിന്‍റെ മുത്തശ്ശി നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്‌. ഇക്കാര്യം ആലിയയുടെ കുറിപ്പില്‍ പറയുന്നുണ്ട്. റാഹ എന്ന പേരിന്‍റെ വിവിധ അര്‍ഥങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.’റാഹ എന്ന പേരിന് ഒരുപാട് മനോഹരമായ അര്‍ഥങ്ങള്‍ ഉണ്ട്. അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണ് ഈ പേര് തിരഞ്ഞെടുത്തത്. സ്വഹിലിയില്‍ ദൈവികം. സംസ്‌കൃതത്തില്‍ വംശം. ബംഗ്ലയില്‍ വിശ്രമം, ആശ്വാസം. അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അര്‍ഥമുണ്ട്. നവംബര്‍ ആറിനാണ് ആലിയക്കും രണ്‍ബീറിനും മകള്‍ ജനിക്കുന്നത്. മുംബൈയിലെ ഗിര്‍ഗാവിലെ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.