നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരായി

Aamir Khan and Kiran Rao

ബോളിവുഡ് നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിയുന്ന കാര്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇരുവരും വ്യക്തമാക്കിയത്.

തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്, ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളും. തങ്ങള്‍ ഒരുമിച്ച് തന്നെ അവനെ വളര്‍ത്തുമെന്നും ആമിറും കിരണും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
aamir-reena

നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.

1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും നടി റീന ദത്തയും വിവാഹിതരായത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.