Tuesday, October 4, 2022
HomeEntertainmentദിലീപിന്റെ നായികയായി തമന്നയെത്തുന്നു

ദിലീപിന്റെ നായികയായി തമന്നയെത്തുന്നു

കൊച്ചി: ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലേക്കെത്തുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചാണ് ചിത്രത്തിന്റെ പൂജയും നടന്നത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ 147-ാം ചിത്രമാണിത്.

ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ പൂജയ്ക്ക് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അതേസമയം, റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍’ ആണ് അടുത്തതായി പ്രദര്‍ശനത്തിനെത്തുന്ന ദിലീപ് ചിത്രം.

Most Popular