Saturday, September 18, 2021
Home Entertainment അമ്പത്തിയൊന്നാമത് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്

അമ്പത്തിയൊന്നാമത് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം രജനീകാന്തിന്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് അമ്പത്തിയൊന്നാമത് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം രജനീകാന്തിന്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്‌കാരം നേടുന്നത്. മോഹന്‍ലാല്‍, ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്നതിനിടെയാണ് രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനായിയെന്നുള്ള പ്രഖ്യാപനം വരുന്നത്. തമിഴ്‌നാട്ടുകാരുടെ ഒരു വികാരമാണ് രജനീകാന്ത്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയമായി വലിയ മാനങ്ങളുണ്ട്. നേരത്തെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിജെപിയുമായി രജനീകാന്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടിയെന്ന തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

 

Most Popular