ജൂനിയർ എൻ ടി ആറിന്റെ നായികയാവാൻ ജാൻവി കപൂർ

ജൂനിയർ എൻടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രത്തിലൂടെ ബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്ന വിശേഷണത്തോടെയാണ് നിർമ്മാതാക്കൾ ബോളിവുഡ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനതാ ഗാരേജിന് ശേഷം ജുനിയർ എൻടിആറും കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എൻടിആർ 30. ഈ മാസം അവസാനത്തോടെ സിനിമയുടെ പേര് ഉൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ സിനിമയുടെ പ്രീ-പ്രൊക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ജാൻവിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകരുടെ പ്രഖ്യാപനം. ആർആർആറിലെ എൻടിആറിനെ ഒരു ഇതിഹാസമെന്ന് ജാൻവി മുൻപ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ എൻടിആറിനൊപ്പം അഭിനയിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എൻ‌ടി‌ആർ 30ൽ ബോളിവുഡ് താരത്തിന് ആക്ഷനൊപ്പം വൈകാരിക മുഹൂർത്തങ്ങളുമാണ് കാത്തിരിക്കുന്നത്. 2024 ഏപ്രിൽ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും ഹരികൃഷ്ണ കെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ. രത്‌നവേലു ഛായാഗ്രഹണവും സാബു സിറിലുമാണ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ എന്റർടെയ്നർ ആയ ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്. അനിരുദ്ധാണ് സംഗീതം. പിആർഒ- ആതിര ദിൽജിത്ത്.