Wednesday, June 23, 2021
Home Entertainment വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവനെ തെരഞ്ഞെടുത്തു

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. കെ. മാധവനെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ചെയര്‍മാന്‍ റെബേക്ക കാംപ്‌ബെല്‍ ആണ് പ്രഖ്യാപിച്ചത്.

ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം ഇനി കെ മാധവന്‍ നേതൃത്വം നല്‍കും. ചാനല്‍ വിതരണത്തിന്റെയും പരസ്യങ്ങളുടെയും മേല്‍നോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ചുമതല എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്റെ ചുമതല ഇനി കെ മാധവന് ആയിരിക്കും.

2019 മുതല്‍, സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസ്സിന്റെ മേല്‍നോട്ടം വഹിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായും സിഐഐയുടെ മീഡിയ & എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായും കെ മാധവന്‍ പ്രവര്‍ത്തിക്കുന്നു.

ALSO WATCH:

Most Popular