Wednesday, November 30, 2022
HomeEntertainment'കാക്കിപ്പട': മമ്മൂട്ടി പോസ്റ്റർ റിലീസ് ചെയ്തു

‘കാക്കിപ്പട’: മമ്മൂട്ടി പോസ്റ്റർ റിലീസ് ചെയ്തു

മലയാളത്തിൽ വീണ്ടുമൊരു പോലീസ് സിനിമ കൂടി വരുന്നു. ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പടയുടെ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഷെജി വലിയകത്ത് ആണ് നിർമ്മാണം. എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ പൂർണമായും ത്രില്ലെർ മോഡിലാണ് സിനിമ നിർമ്മിക്കുന്നത്.

കുറ്റവാളിയില്‍നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് ഈ സിനിമ പറയുന്നത്.

നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍ ഷിബു പരമേശ്വരന്‍, നിശ്ചല ഛായാഗ്രഹണം അജി മസ്‌ക്കറ്റ്, നിര്‍മാണ നിര്‍വഹണം എസ്. മുരുകന്‍. പി ആർ ഒ -വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.. മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

Most Popular