ബിബിന്‍ ജോര്‍ജ് (Actor Bibin George), ബാബുരാജ് (Actor Baburaj) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താന്തോന്നിക്കു ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഐസിയു എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, നടന്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
വെടിക്കെട്ടിന് ശേഷം ബിബിന്‍ ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. മിനി സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം സന്തോഷ് കുമാര്‍ എഴുതുന്നു. സൂര്യ തമിഴില്‍ നിര്‍മിച്ച ഉറിയടി ഫെയിം വിസ്മയ മലയാളത്തില്‍ നായികയാകുന്ന ചിത്രം കൂടിയാണിത്.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സി. ലോകനാഥന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ ലിജോ പോള്‍, സംഗീതം ജോസ് ഫ്രാങ്ക് ളിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സുശീലന്‍.