Malayalam Movie Madanolsavam | മദനോത്സവം മോഷന്‍ പോസ്റ്റര്‍

സുരാജ് വെഞ്ഞാറമൂട് (Actor suraj venjaramoodu), ബാബു ആന്റണി Actor Babu Antony), രാജേഷ് മാധവന്‍, സുധി കോപ്പ, കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ-സംഭാഷണമെഴുതുന്നു. പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് മദനോത്സവം.

സംഗീതം ക്രിസ്‌റ്റോ സേവിയര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ്.കെ, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍,
എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ്, അസോസിയേറ്റ് ഡയറക്ടര്‍ അജിത് ചന്ദ്ര.

കാസര്‍ഗോഡ്, കൂര്‍ഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു മദനോത്സവത്തിന്റെ ചിത്രീകരണം.